Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഗീത പരിപാടിക്കിടെ വസ്ത്രം തെന്നിമാറി; പാട്ട് തുടർന്ന് ഗായിക

കഴിഞ്ഞ ദിവസം നടന്ന പരിപാടിയ്ക്കിടെ നിപ്പിൾ ടോപ്പ് പുറത്തുകാട്ടി ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം.

Christina Aguilera

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (13:34 IST)
അമേരിക്കൻ ഗായിക ക്രിസ്റ്റീന അഗീലെറയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. സംഗീതത്തിനൊപ്പം അഗീലെറയുടെ വസ്ത്രധാരണവും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്. എന്നാൽ ഇത്തവണ തന്റെ ഡ്രസ്സിങ്ങിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന പരിപാടിയ്ക്കിടെ നിപ്പിൾ ടോപ്പ് പുറത്തുകാട്ടി ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് താരം. ലാസ് വേഗാസിലെ സപ്പോസ് തീയെറ്ററിലെ സംഗീത പരിപാടിയ്ക്കിടെയാണ് അപ്രതീക്ഷിതമായി താരത്തിന്റെ നിപ്പിൾ ടോപ്പ് പുറത്തുകാട്ടിയത്. 
 
നീല നിറത്തിലുള്ള ലോ കട്ട് വസ്ത്രമാണ് ക്രിസ്റ്റീന ധരിച്ചിരുന്നത്. സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ വസ്ത്രം നീങ്ങിയതോടെയാണ് സിൽവർ നിറത്തിലുള്ള നിപ്പിൾടോപ്പ് പുറത്തുവന്നത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ക്രിസ്റ്റീന തന്റെ പരിപാടി തുടർന്നു. താരം ധരിച്ചിരുന്ന നീല ലോ കട്ട് വസ്ത്രമാണ് ഇവിടെ വില്ലനായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രദർശനം നടത്തി ദിലീപും കാവ്യയും; വൈറലായി വീഡിയോ