Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അവസരങ്ങള്‍ ഇല്ലാതാക്കി അടിച്ചമർത്താൻ ശ്രമിക്കുന്നു‘; രമ്യാ നമ്പീശൻ

‘അവസരങ്ങള്‍ ഇല്ലാതാക്കി അടിച്ചമർത്താൻ ശ്രമിക്കുന്നു‘; രമ്യാ നമ്പീശൻ

ramya nambeesan
തിരുവനന്തപുരം , വെള്ളി, 3 ഓഗസ്റ്റ് 2018 (19:34 IST)
സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ തനിക്കെതിരെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് നടി രമ്യാ നമ്പീശൻ. താരസംഘടനയായ അമ്മയിൽ നിന്നും പുറത്തു വന്നശേഷമാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്. നിരുത്തരവാദപരമായ സമീപനം ഉണ്ടായപ്പോഴാണ് മലയാള സിനിമാ താരങ്ങളുടെ കൂട്ടയ്‌മയില്‍ നിന്നും രാജിവച്ചതെന്നും താരം പറഞ്ഞു.

സിനിമാ മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാന്‍ സാധിക്കണം. ഞങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓരോ വേദിയിലും പറയേണ്ട ഗതികേടാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും രമ്യാ വ്യക്തമാക്കി.

അമ്മയിലെ രാജിക്കു ശേഷം ചിലർ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. ഡബ്ല്യൂസിസി പുരുഷന്മാർക്ക് എതിരെയുള്ള സംഘടനയല്ല. സംഘടന ആര്‍ക്കും എതിരെയാകരുതെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അനുകൂലമായ നിലപാടല്ല പലരിൽ നിന്നുമുണ്ടായതെന്നും ഒരു സ്വകാര്യ ചടങ്ങില്‍ രമ്യാ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലാന്‍ രണ്ടുതവണ അവര്‍ വന്നു, തടസം നിന്നത് മമ്മൂട്ടി!