Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി റോസും രചനയും കക്ഷിചേരും

നടി ആക്രമിക്കപ്പെട്ട കേസിൽ ഹണി റോസും രചനയും കക്ഷിചേരും

ഹണി റോസ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാൻ അമ്മയുടെ വനിതാ ഭാരവാഹികളായ രചന നാരായണൻ കുട്ടിയും ഹണി റോസും. ഇരുവരും ഹൈക്കോടതിയിൽ അപേക്ഷ നൽകി.
 
നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ 'അമ്മ' വലിയ തോതിൽ വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. വിചാരണയ്‌ക്ക് വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷിചേരുന്നത്. നടിയുടെ ഈ ആവശ്യം സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു.
 
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടും അമ്മയിൽ വൻ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാലുപേർ അമ്മയിൽ നിന്ന് രാജിവെക്കുകയും ചെയ്‌തത് വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറസ്റ്റിലാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ മണിക്കൂറോളം ദിലീപുമായി സംസാരിച്ചു, ഇന്നസെന്റിനേയും വിളിച്ചു- അഞ്ജാതനെ പൊലീസ് പിടികൂടി