Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരാൾക്ക് വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല: ഡബ്ല്യുസിസിയെ വിമർശിച്ച് പൊന്നമ്മ ബാബു

ഒരാൾക്ക് വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല: ഡബ്ല്യുസിസിയെ വിമർശിച്ച് പൊന്നമ്മ ബാബു
, വ്യാഴം, 11 ഏപ്രില്‍ 2019 (14:54 IST)
മലയാള സിനിമയിൽ മാറ്റത്തിന്റെ അലയൊളിയായിട്ടായിരുന്നു വനിതാ സംഘടന ഡബ്ല്യുസിസി രൂപം കൊണ്ടത്. മഞ്ജു ബാര്യർ, റിമ കല്ലിങ്കൽ, പത്മപ്രിയ, പാർവതി, രേവതി തുടങ്ങി നിരവധി നടിമാരാണ് ഇതിൽ അംഗമായിട്ടുള്ളത്. ഭാവന, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് എന്നിവരൊഴിച്ച് ഡബ്ല്യുസിസിയിലുള്ള മിക്ക നടിമാരും അമ്മയിലേയും അംഗങ്ങളാണ്. 
 
ഇപ്പോഴിതാ, ഡബ്ല്യുസിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പൊന്നമ്മ ബാബു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അതെല്ലാവര്‍ക്കും വേണ്ടിയുള്ളതാകണമെന്നും ഒരാള്‍ക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി നിലകൊള്ളുന്നതെന്നും ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
 
‘അവരൊന്നും ചെയ്തു കണ്ടില്ല. അവരിപ്പോൾ കാണിച്ച് കൂട്ടുന്നതെല്ലാം നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍. അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്. ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരുകയായിരുന്നു. അവര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്.’ - പൊന്നമ്മ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാറ്റലൈറ്റ് റൈറ്റ് 14 കോടി, പ്രീബുക്കിംഗില്‍ കോടികള്‍; റിലീസിന് മുമ്പ് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് മധുരരാജ !