Webdunia - Bharat's app for daily news and videos

Install App

3.4 ബജറ്റിൽ നിർമ്മിച്ച 'ക്ലാസ്മേറ്റ്സ്' ആകെ നേടിയ കളക്ഷൻ എത്ര ?

കെ ആര്‍ അനൂപ്
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (21:49 IST)
ക്യാമ്പസുകളിലെ യുവമനസ്സുകൾ ആഘോഷമാക്കിയ ലാൽജോസ് ചിത്രം 2006 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നരേനും കാവ്യാമാധവനും രാധികയുമൊക്കെ അണിനിരന്ന ഈ ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്. ജയിംസ് ആൽബർട്ടിൻറെ തിരക്കഥയിൽ പിറന്ന ചിത്രം നമ്മളെയെല്ലാം പഴയ കോളേജ് ലൈഫിലേക്കും കൂട്ടുകാരുടെ ഇടയിലേക്കും അറിയാതെ കൂട്ടിക്കൊണ്ടുപോകും.
 
ഇണക്കവും പിണക്കവും പ്രണയവും വിരഹവും കാലങ്ങൾക്കു ശേഷമുള്ള ഒത്തുചേരലും എല്ലാം ചേർന്ന് ഒരു ത്രില്ലർ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.3.4 ബജറ്റിൽ നിർമ്മിച്ച ചിത്രം ഇരുപത്തിയഞ്ച് കോടിയിൽ രൂപയോളം കളക്ഷൻ നേടി.
 
സിനിമ ഇറങ്ങിയ സമയത്ത് കുട്ടികൾ മുതൽ മുതിർന്നവർ വരെ പാടി നടന്ന പാട്ടായിരുന്നു 'എൻറെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ'. റസിയയുടെയും മുരളിയുടെയും ആരോടും പറയാത്ത ഇഷ്ടം പാട്ടിലൂടെ മുരളി പാടുമ്പോൾ കേൾവിക്കാരിലൊരാളായി റസിയ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. സുകുമാരനും, സതീശൻ കഞ്ഞിക്കുഴിയും, താരയും വാൽ വാസുവും ഒക്കെ ചലച്ചിത്രആസ്വാദകരുടെ മനസ്സിൽ മായാതെ ഇന്നും ഉണ്ട്. അടുത്തിടെ ക്ലാസ്മേറ്റ് ഓർമ്മകൾ പുതുക്കിക്കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയും എത്തിയിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments