Publish Date: Fri, 08 Dec 2017 (15:20 IST)
Updated Date: Fri, 08 Dec 2017 (15:22 IST)
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ‘ആദി’ ജനുവരി 26ന് റിലീസ് ചെയ്യും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറിലൂടെ മലയാളത്തിന് പുതിയ മെഗാസ്റ്റാറിനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2000 ജനുവരി 26നാണ് മോഹന്‍ലാലിന്‍റെയും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം റിലീസ് ചെയ്യുന്നത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവിന്‍റെ ലോഞ്ചിംഗ് ചിത്രത്തിന് റിലീസ് ഡേറ്റായി ജനുവരി 26 തീരുമാനിച്ചത് യാദൃശ്ചികമല്ല. നരസിംഹം പോലെ ഒരു വമ്പന്‍ ഹിറ്റായി ആദി മാറുമെന്നാണ് ആന്‍റണിയുടെ വിശ്വാസം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആക്ഷന്‍ രംഗങ്ങള്‍ അസാധാരണമാണ്. ആദ്യചിത്രത്തിലൂടെ തന്നെ മലയാളത്തിന് ഒരു ആക്ഷന്‍ മെഗാസ്റ്റാറിനെ പ്രണവിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.
ദുല്‍ക്കര്‍ സല്‍മാന്‍ വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കിലും ഒരു താരം എന്നതിനേക്കാളുപരി അഭിനയപ്രാധാന്യമുള്ള വ്യത്യസ്തമായ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല്‍ താരമൂല്യമേറ്റുന്ന വമ്പന്‍ സിനിമകള്‍ ചെയ്യാനാണ് പ്രണവ് തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന.