പ്രതിഫലം 45ലക്ഷം? തള്ളുമ്പോൾ കുറച്ച് മയത്തിലൊക്കെ തള്ളണമെന്ന് അശ്വതി!
നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവൽ ആയിട്ടാ - അശ്വതിയുടെ പോസ്റ്റ് വൈറലാകുന്നു
ടെലിവിഷൻ അവതാരകരുടെ പ്രതിഫലം എന്നരീതിയിൽ ഒരു കണക്ക് കഴിഞ്ഞ ദിവസങ്ങളിൽ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൊടുത്തിരുന്നു. രഞ്ജിനി ഹരിദാസ് അടക്കം അശ്വതി വരെയുണ്ടായിരുന്നു ആ പട്ടികയിൽ. അവിശ്വസനീയമായ തരത്തില്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇവർ കൈപ്പറ്റുന്നതെന്ന രീതിയായിരുന്നു ചിലതിനെല്ലാം.
ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റിലൂടെ ശ്രദ്ധേയയായ അശ്വതിക്ക് 45 ലക്ഷമാണ് വാരാത്തയുണ്ടാക്കിയവര്‍ നല്‍കിയ പ്രതിഫലം. ഇപ്പോൾ ഇതിനു മറുപടി നൽകിയിരിക്കുകയാണ് അശ്വതി. തള്ളുമ്ബോള്‍ ഒരു മയത്തില്‍ വേണ്ടേ എന്നാണ് അശ്വതി ചോദിക്കുന്നു.
അശ്വതിയുടെ മറുപടി ഇങ്ങനെ:
നിങ്ങളറിഞ്ഞോ...നമ്മ വേറെ ലെവൽ ആയിട്ടാ... സൂപ്പർ സ്റ്റാർസിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്!! അല്ല ചേട്ടന്മാരേ, തള്ളുന്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ...??
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇൻബോക്സിൽ വന്നു ചോദിക്കുന്നവർക്ക് വേണ്ടി ഒരു നിമിഷം മൗനം !