Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നുണകളും അസത്യങ്ങളും നിറഞ്ഞ ഹിന്ദു വിരുദ്ധ സിനിമ'; പൃഥ്വിരാജിന് എതിരെ വര്‍ഗീയവാദികള്‍, കമന്റ് ബോക്‌സ് നിറഞ്ഞ് വിദ്വേഷ പ്രചാരണം

Empuraan Review, Empuraan Mohanlal, Empuraan First Review Time, Empuraan review Update, Empuraan Review in Malayalam

നിഹാരിക കെ.എസ്

, വ്യാഴം, 27 മാര്‍ച്ച് 2025 (15:39 IST)
‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ കടുത്ത വര്‍ഗീയ പ്രചാരണം. സിനിമയ്ക്ക് ലഭിച്ച ഗംഭീര പ്രതികരണങ്ങള്‍ക്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയ പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ‘എല്ലാവര്‍ക്കും നന്ദി’ എന്ന പൃഥ്വിയുടെ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
 
'എന്തിനാ താങ്ക്യൂ? ലൂസിഫറിന്റെ വില കളഞ്ഞു. സ്വന്തം രാഷ്ട്രീയം പറയണമെങ്കില്‍ ഫേസ്ബുക്കില്‍ എഴുതി ഒരു പോസ്റ്റ് ഇട്ടാല്‍ പോരായിരുന്നോ? എന്തിനാണ് ആന്റണിയുടെയും ലൈക്കയുടെയും ഗോകുലത്തിന്റെയും കാശ് നശിപ്പിച്ചത്?”, ”കൂടെ നിന്ന സംഘികളെ കൊത്തില്‍ അടിച്ചു കയറ്റി വിട്ടു അല്ലെ” തുടങ്ങിയ കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
 
'ഹിന്ദുക്കളെ ശരിക്കും #$* സിനിമ. പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി പിടിച്ച സിനിമ. ഗുജറാത്തില്‍ ട്രെയിന്‍ താനേ കത്തിയതല്ല കത്തിച്ച സുടാപ്പികള്‍ ജയിലിലുണ്ട്. അന്ന് വെന്തു മരിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ളവരോട് നീതികാണിക്കാതെ തീവ്രവാദികളെ വെളുപ്പിക്കാന്‍ ശ്രമിക്കുന്ന നുണകളും അസത്യങ്ങളും നിറഞ്ഞ ഹിന്ദു വിരുദ്ധ സിനിമ” എന്നാണ് മറ്റൊരു കമന്റ്.
 
”തനി ഗുണം കാണിച്ചു അല്ലെ. ഇതെങ്ങനെ സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചു എന്നാണ് അറിയേണ്ടത്”, ”പടം കാണാത്തവര്‍ ആണ് താങ്ക്‌സ് പറയേണ്ടത് കണ്ടവര്‍ പച്ച തെറി ആണ് അണ്ണനെ പറയുന്നത് 3rd കൂടി ഇറക്കി വിട് അണ്ണാ മോഹന്‍ലാല്‍ ഫാന്‍സിന് ഇതിലും വലിയ ശിക്ഷ ഇല്ല” എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. സിനിമയ്‌ക്കെതിരെ വിദ്വേഷ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗംഭീര കഥ, വിക്രം മാസ്'; റിലീസ് ചെയ്യാത്ത 'ധീര വീര ശൂരൻ' അതിഗംഭീരമെന്ന് കമന്റുകൾ; എമ്പുരാൻ വിരോധിയാണല്ലേ എന്ന് മറുചോദ്യം