Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുപ്പിൽ തിളങ്ങി മഞ്ജു വാര്യർ; ഈ മാറ്റത്തിന് പിന്നിലാരെന്ന് കണ്ടെത്തി ആരാധകർ

കറുപ്പിൽ തിളങ്ങി മഞ്ജു വാര്യർ; ഈ മാറ്റത്തിന് പിന്നിലാരെന്ന് കണ്ടെത്തി ആരാധകർ

നിഹാരിക കെ.എസ്

, വ്യാഴം, 27 മാര്‍ച്ച് 2025 (11:59 IST)
മഞ്ജു വാര്യർ ഒരിക്കലും ട്രോൾ ചെയ്യപ്പെടാൻ പാകത്തിലുള്ള വസ്ത്രധാരണം നടത്തിയിയിട്ടില്ല. ഏത് പരുപാടി ആയാലും അതിനിണങ്ങുന്ന തരത്തിലുള്ള മാന്യമായ വസ്ത്രധാരണം മഞ്ജുവിന്റെ പ്രത്യേകതയാണ്. വെസ്റ്റേൺ ലുക്കും, തനി നാടൻ ലുക്കും മഞ്ജുവിന് ഇണങ്ങും. പൊതുവെ മുംബൈയില്‍ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോള്‍ ഗ്ലാമറസായിട്ടാണ് പൊതുവെ നടിമാർ വരിക. അതിൽ നിന്നും വ്യത്യസ്‍ത ആയിരിക്കുകയാണ് മഞ്ജു ഇപ്പോൾ.
 
എല്‍ടു എമ്പുരാന്റെ ഐമാക്‌സ് ട്രെയിലര്‍ ലോഞ്ചിന് മഞ്ജു എത്തിയത് സ്റ്റൈലിഷ് ലുക്കിലാണ്. മഞ്ജുവിനെ സ്‌റ്റൈലാക്കിയത് ഡിസൈനിങ് ലോകത്ത് ലിച്ചി എന്നറിയപ്പെടുന്ന ലിജി പ്രേമനാണ്. വേട്ടൈയാന്‍ എന്ന ചിത്രത്തിലെ മനസ്സിലായോ എന്ന ഗാനത്തിന് മഞ്ജുവിന്റെ സ്‌റ്റൈല്‍ ചെയ്തതും ലിച്ചിയാണ്. എന്തൊരു സ്മാര്‍ട്ട്‌നസ്സ്, ക്യൂട്ട്, ബ്യൂട്ടിഫുള്‍, പോസിറ്റീവ് ആറ്റിറ്റിയൂഡ് എന്നിങ്ങനെ പോകുന്നു ഈ ഫോട്ടോയോടും ലുക്കിനോടും ഉള്ള ആരാധകരുടെ പ്രതികരണം.
 
എമ്പുരാന്റെ പ്രൊമോഷൻ പരിപാടികളിലൊക്കെ മഞ്ജു കറുത്ത വസ്ത്രം ധരിച്ചാണ് വന്നത്. പല തരത്തിലുള്ള കറുപ്പ് വസ്ത്രം മഞ്ജുവിന് നന്നായി ഇണങ്ങുന്നതായിരുന്നു. 46 വയസായി മഞ്ജുവിന് എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ തോന്നില്ല. 25 കാരിയായ ഒരു മകളുടെ അമ്മയാണെന്ന് ഒട്ടും അറിയില്ലെന്നും മഞ്ജുവിനെ പുകഴ്ത്തി പറയുന്നവരുണ്ട്. പ്രായം തന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല, അതില്‍ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നില്ല എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഓരോ വയസ്സ് കഴിയുന്തോറും കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ്, ഞാന്‍ എന്റെ അന്‍പതുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോന്റെ കല്യാണമാണ് വരണമെന്ന് മമ്മൂട്ടി; 'ദുൽഖർ എന്നെ വിളിച്ചു, അതുകൊണ്ട് വരാം' എന്ന് മറുപടി നൽകിയ തിലകൻ