Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

Complaint against Ashiq Abu

നിഹാരിക കെ എസ്

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:15 IST)
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയാണ് ആഷിഖ് അബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. തനിക്ക് 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു നല്‍കാന്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ആഷിഖ് അബുവിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
 
നാരദന്‍, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെ ചൊല്ലിയാണ് തര്‍ക്കം. സന്തോഷ് ടി കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേര്‍ന്നാണ് ഈ മൂന്ന് സിനിമകളും നിര്‍മ്മിച്ചത്. ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്‌സ്, ലാഭവിഹിതം എന്നീ ഇനങ്ങളില്‍ തനിക്ക് പൈസ ലഭിക്കാനുണ്ട് എന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി.
 
2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായ ചിത്രം മികച്ച കളക്ഷനും തിയേറ്ററില്‍ നിന്നും നേടിയിരുന്നു. 2017ല്‍ പുറത്തിറങ്ങിയ മായാനദി ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച ചിത്രമാണ്. ഈ സിനിമയും മികച്ച കളക്ഷന്‍ നേടിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)