Coolie Box Office Collection: ലോകേഷ് ഇഫക്ടില്‍ പിടിച്ചുനിന്ന് കൂലി; രണ്ടാം ദിനവും മികച്ച കളക്ഷന്‍
രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 53.50 കോടിയാണ് കൂലിയുടെ കളക്ഷന്‍
Coolie Box Office Collection: സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കി രജനികാന്ത് ചിത്രം 'കൂലി'. ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജ് ഇഫക്ടാണ് ബോക്‌സ്ഓഫീസില്‍ കൂലിക്ക് ഗുണമായത്.
രണ്ടാം ദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 53.50 കോടിയാണ് കൂലിയുടെ കളക്ഷന്‍. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്നുള്ള ആകെ കളക്ഷന്‍ രണ്ട് ദിവസം കൊണ്ട് 118.50 കോടിയായി. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ആദ്യദിനമായ വ്യാഴാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 65 കോടി നേടാന്‍ കൂലിക്ക് സാധിച്ചിട്ടുണ്ട്.
അതേസമയം റിലീസ് ദിനത്തില്‍ വേള്‍ഡ് വൈഡായി 151 കോടിയാണ് കൂലി കളക്ട് ചെയ്തത്. ഒരു തമിഴ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണിത്.
വന്‍ മുതല്‍മുടക്കുള്ള ചിത്രമാണ് കൂലി. അഭിനേതാക്കളുടെയും സംവിധായകന്റെയും പ്രതിഫലം മാത്രം നോക്കിയാല്‍ ഏതാണ്ട് 300 കോടിക്ക് അടുത്തുണ്ട്. രജനികാന്തിന്റെ പ്രതിഫലം 150-250 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പ്രതിഫലം 50 കോടിയാണ്. കാമിയോ റോളില്‍ എത്തുന്ന ആമിര്‍ ഖാന്‍ 'കൂലി'യില്‍ അഭിനയിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. നാഗാര്‍ജുന 24-30 കോടി, ശ്രുതി ഹാസന്‍ നാല് കോടി, സത്യരാജ് അഞ്ച് കോടി, ഉപേന്ദ്ര നാല് കോടി, സൗബിന്‍ ഷാഹിര്‍ ഒരു കോടി എന്നിങ്ങനെയാണ് മറ്റു അഭിനേതാക്കളുടെ പ്രതിഫലം.