രശ്മിക മന്ദാനയും വിജയ് ദേവരക്കോണ്ടയും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നിട്ട് വർഷങ്ങളായി. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹത്തെ കുറിച്ച് ആരാധകർ ഊഹാപോഹങ്ങൾ തുടങ്ങി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ സിംഗിളല്ലെന്ന് വിജയ് ദേവരകൊണ്ട വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ ഗേള്‍ഫ്രണ്ട് എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞിട്ടില്ല. ഇതിനു പിന്നാലെ രശ്മികയ്‌ക്കൊപ്പമുള്ള വിജയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾ ശരിയാണെന്ന് വയ്ക്കുന്ന രീതിയിൽ ചില അപ്രസ്താവനകൾ നടത്തിയിരിക്കുകയാണ് രശ്‌മിക. റിലേഷിൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തു നിന്നുള്ള ആളാണോ പാർടണർ എന്ന ചോദ്യത്തിന് 'എല്ലാവർക്കും തെരിഞ്ച വിഷയം താ' എന്നായിരുന്നു രശ്മിക നൽകിയ മറുപടി. നിങ്ങൾക്ക് അറിയേണ്ട മറുപടി ഇതാണെന്ന് അറിയാമെന്നുമാണ് രശ്മിക ചിരിച്ചുകൊണ്ട് പറഞ്ഞത്. ചെന്നൈയിൽ വച്ച് നടന്ന പുഷ്പ 2വിലെ കിസ്സിക്ക് സോങ്ങിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് രശ്മിക തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
കഴിഞ്ഞ ദിവസം കേളി ടെയ്ല്‍സി'നു നല്‍കിയ അഭിമുഖത്തിലാണ് താന്‍ പ്രണയത്തിലാണെന്നും പ്രണയിക്കപ്പെടുന്നത് നല്ല അനുഭവമാണെന്നും വിജയ് തുറന്നുപറഞ്ഞത്. ഉപാധിരഹിതമായ പ്രണയം എന്നൊന്ന് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.