Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖര്‍ സല്‍മാന്റെ 'ലക്കി ഭാസ്‌കര്‍' ഇനി ഒ.ടി.ടിയിൽ കാണാം; എവിടെ കാണാം? റിലീസ് വിവരങ്ങൾ പുറത്ത്

നിഹാരിക കെ എസ്
ചൊവ്വ, 26 നവം‌ബര്‍ 2024 (10:45 IST)
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലൂടെ നവംബര്‍ 28-ന് സിനിമ സംപ്രേക്ഷണം ആരംഭിക്കും. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നവംബര്‍ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു.
 
വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം വമ്പന്‍ വിജയമാണ് നേടിയ ശേഷമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കേരളത്തിൽ നിന്ന് മാത്രമായി ചിത്രം 20 കോടിയാണ് നേടിയത്. 100 കോടിയിലധികം ഈ സിനിമ ഇതിനോടകം കളക്ട് ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ആദ്യത്തെ നൂറ് കൂടിയാണിത്. റിലീസ് ചെയ്ത് ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്‌നാട്ടിൽ നിന്നും 15 കോടിയിലധികം സിനിമ കളക്ട് ചെയ്തു.
 
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992-ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments