'മൊത്തത്തില്‍ ഒരു മാറ്റം, അവസരം കിട്ടാത്തതു കൊണ്ടാണോ' നടി അഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി സദാചാരവാദികള്‍
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം
ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജു കുര്യന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. അഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അല്‍പ്പം ഗ്ലാമറസ് ലുക്കിലാണ് അഞ്ജുവിനെ ഈയിടെയായി കാണുന്നത്. ഈ ചിത്രങ്ങള്‍ക്ക് താഴെ സദാചാരവാദികള്‍ മോശം കമന്റുകളുമായി എത്തിയിട്ടുണ്ട്.
'എന്താണ് മൊത്തത്തില്‍ ഒരു മാറ്റം' എന്നാണ് ഒരാളുടെ കമന്റ്. വസ്ത്രത്തിന്റെ അളവ് കുറഞ്ഞാല്‍ അവസരം കിട്ടുമല്ലേ എന്നും സിനിമയില്‍ അവസരം കിട്ടാത്തതുകൊണ്ടാണോ ഇത്തരം ചിത്രങ്ങള്‍ എന്നും സദാചാരവാദികള്‍ ചോദിക്കുന്നു. അതേസമയം താരത്തിന്റെ കിടിലന്‍ ചിത്രങ്ങളെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗ്ലാമറസ് ലുക്കില്‍ താരം അതീവ സുന്ദരിയാണെന്നാണ് മിക്കവരുടെയും അഭിപ്രായം.
1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്. നേരം, ഓം ശാന്തി ഓശാന, പ്രേമം, കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന്‍ എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍.