Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കല്യാണം കഴിഞ്ഞ് നാല് മാസം കൊണ്ട് അമ്മയായോ?'; നയന്‍താരയെ വിടാതെ ആരാധകര്‍, സൈബര്‍ അറ്റാക്ക് !

പത്ത് മാസം ചുമന്ന് പ്രസവിക്കാതെ എങ്ങനെ അമ്മയായി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്

Cyber Attack against Nayanthara
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (15:21 IST)
കടുത്ത സൈബര്‍ അറ്റാക്കിനു ഇരകളായി നയന്‍താരയും ജീവിതപങ്കാളി വിഘ്‌നേഷ് ശിവനും. ഇരുവര്‍ക്കും ഇരട്ട ആണ്‍കുട്ടികള്‍ ജനിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് നാല് മാസം ആകുമ്പോഴേക്കും എങ്ങനെയാണ് നയന്‍താര അമ്മയായതെന്നാണ് പലരുടെയും സംശയം. കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ എന്ന് നിരവധി പേര്‍ കമന്റ് ചെയ്തിരിക്കുന്നു. 
 
പത്ത് മാസം ചുമന്ന് പ്രസവിക്കാതെ എങ്ങനെ അമ്മയായി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്. അപ്പോഴാണ് സറോഗസിയിലൂടെയാണ് ഇരുവരും മാതാപിതാക്കളായിരിക്കുന്നത് എന്ന വാര്‍ത്ത കൂടി പുറത്തുവന്നത്. അതായത് വാടക ഗര്‍ഭധാരണം. ഒരു സ്ത്രീ ഗര്‍ഭവതിയാകുന്നതിനു പകരം ബീജവും അണ്ഡവും തമ്മില്‍ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് വളര്‍ത്തി കുഞ്ഞിനെ പ്രസവിച്ച സേഷം കൈമാറുന്ന രീതിയാണ് സറോഗസി അഥവാ വാടക ഗര്‍ഭധാരണം. 
 
വാടക ഗര്‍ഭ ധാരണത്തിനെതിരെയും നിരവധി സദാചാരവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭിണിയായാല്‍ സൗന്ദര്യം പോകുമോ എന്ന പേടിയാണ് നയന്‍താരയ്‌ക്കെന്നാണ് പലരുടെയും രോദനം. വിവാഹം കഴിക്കുന്നതും ഗര്‍ഭം ധരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പും ആണെന്ന അടിസ്ഥാന കാര്യം ഓര്‍ക്കാതെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകള്‍ ഇട്ട് നയന്‍സിനെയും വിക്കിയെയും സൈബര്‍ അറ്റാക്ക് നടത്തുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ ലൂസിഫര്‍ തീര്‍ന്നു, ഇനി മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം; അടുത്ത സൂപ്പര്‍ഹിറ്റില്‍ 'കൈ വെയ്ക്കാന്‍' ചിരഞ്ജീവി !