Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതെന്തൊരു കോലമാണ്? ഇതാണോ ആറ്റിറ്റ്യൂഡ്'; രേണു സുധിക്കെതിരെ സദാചാര ആങ്ങളമാർ

രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

Renu Sudhi

നിഹാരിക കെ.എസ്

, ശനി, 12 ഏപ്രില്‍ 2025 (11:38 IST)
സമീപകാലത്ത് ഏറെ ശ്ര​ദ്ധനേടിയ ആളാണ് അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് രേണു. രണ്ട് മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം രേണുവിനാണ്. എന്നാൽ, രേണുവിന് പലപ്പോഴും വൻ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിൽ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ് ഇപ്പോൾ. 
 
കഴിഞ്ഞ ദിവസം വിഷു ആശംസകൾ നേർന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രേണു സുധി ഷെയർ ചെയ്തിരുന്നു. സ്കെർട്ടും ബ്ലൗസും ധരിച്ച് സിമ്പിൾ മേക്കപ്പും ഓർണമെൻസും അണിഞ്ഞായിരുന്നു രേണു ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. 'ശക്തരായ സ്ത്രീകൾക്ക് 'ആറ്റിറ്റ്യൂഡുകൾ' ഇല്ല, ഞങ്ങൾക്ക് മാനദണ്ഡങ്ങളുണ്ട്', എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകൾ പങ്കുവച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eddy John (@eddyjohn_official)

പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തി. പിന്തുണയെക്കാൾ ഏറെ രൂക്ഷ വിമർശനമാണ് കമന്റ് ബോക്സ് നിറയെ. 'തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്ട്രോങ് വുമൺ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ശരിയല്ല, പണം കിട്ടാൻ എന്തും ചെയ്യുന്ന മനുഷ്യർ', തുടങ്ങി വൻ വിമർശനമാണ് പോസ്റ്റിന് താഴെ വരുന്നത്.  'വെറെ എത്രയോ ജോലി ഇന്ന് ഈ ലോകത്ത് ചെയ്യാം. ഇത് നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രമാണ്. പിന്നെ ഇത് പറഞ്ഞത് കൊണ്ട് ചിലവിന് തരാൻ പറയരുത്. ഞാൻ ഒന്നര വയസ്സുള്ള എൻ്റെ മോളെയും കൊണ്ട് ഒരു തുണിക്കടയിൽ ജോലിക്ക് പോകുന്നവളാണ്', എന്നാണ് ഒരാളുടെ കമന്റ്.
 
അടുത്തിടെ ദാസേട്ടൻ കോഴിക്കോട് എന്നയാൾക്കൊപ്പമുള്ള ആൽബത്തിനെതിരെയും വലിയ തോതിൽ സൈബർ ആ​ക്രമണം രേണു സുധി നേരിട്ടിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു. രേണു സ്വീകരിക്കുന്ന വഴി ശക്തയായ ഒരമ്മയുടേതാണെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് അവർക്കറിയാം ആരും പഠിപ്പിക്കേണ്ടതില്ലെന്നും ചിലർ വാദിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum: 'വെട്ടണ്ട'; ആ താടിയില്‍ തൊടരുതെന്ന് ശോഭന, ഇല്ലെന്ന് ലാലേട്ടന്‍ (വീഡിയോ)