Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി പേരൻപിലുണ്ടായിരുന്നോ? ഞാൻ അമുദവനെ മാത്രമേ കണ്ടുള്ളു: വൈറലാകുന്ന കുറിപ്പ്

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (11:03 IST)
റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പേരൻപ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് എങ്ങും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിനെ പുകഴ്ത്തി ദീപ നിശാന്തും രംഗത്ത്. ചിത്രത്തിലെ ഒരു സ്ത്രീ കഥാപാത്രത്തെ പോലും സംവിധായകൻ റാം മോശക്കാരിയാക്കി അടയാളപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റാണ് ദീപയെഴുതിയത്.
 
മമ്മൂട്ടിയുടെ അഭിനയം എങ്ങനെയുണ്ടെന്ന് കമന്റിലൂടെ ചോദിച്ചയാൾക്ക് ‘ മമ്മൂട്ടി അതിലുണ്ടായിരുന്നോ? ഞാൻ അമുദവനെ മാത്രമേ കണ്ടുള്ളു’ എന്നാണ് ദീപ മറുപടി നൽകിയത്. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
അമുദവനെ ഇഷ്ടപ്പെടാൻ കാരണം അയാൾ 'നെയ്പ്പായസ 'ത്തിലെ ഭർത്താവിനെപ്പോലെയല്ല എന്നതുകൊണ്ടു കൂടിയാണ്. സെറിബ്രൽ പാൾസി ബാധിച്ച മകളെ തനിച്ചാക്കി ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം നാടുവിട്ട ഭാര്യയെ അയാൾ ശപിക്കുന്നില്ല. അവൾ തനിച്ചുതാണ്ടിയ കനൽദൂരങ്ങളോർത്ത് അയാൾക്ക് പശ്ചാത്താപമുണ്ട്.രാവിലെ കുട്ടികളെ ഉണർത്തുന്നതു മുതൽ രാത്രിയിൽ ഉറങ്ങുന്നതു വരെ വിശ്രമരഹിതമായ ജോലി ചെയ്യുന്ന എത്രയെത്ര പെണ്ണുങ്ങൾ ! യന്ത്രം നിശ്ചലമാകുമ്പോഴാണ് പലപ്പോഴും നാമതിന്റെ വിലയറിയുക. അതുവരെ അത്രമേൽ ലാഘവത്തോടെ നാമതിനെ അവഗണിക്കും.
 
പേരൻപ് എത്ര സൂക്ഷ്മമായാണ് പെണ്ണിനെ അടയാളപ്പെടുത്തുന്നത്! ഒറ്റനോട്ടത്തിൽ പുരുഷവ്യഥകളുടെ കാഴ്ചയായി അത് തോന്നാം.പക്ഷേ അതിനിടയിൽ പലതും പറയാതെ പറയുന്നുണ്ട്.
 
പേരൻപ് പലരെയും ഓർമ്മിപ്പിക്കുന്നുണ്ട്. ഭ്രാന്തു പിടിപ്പിക്കുംവിധം! മുറിച്ചുകടക്കാനാകാത്ത സങ്കടനദികളിൽപ്പെട്ടുഴലുന്ന എത്രയോ പേർ! എവിടേക്കിറങ്ങിയാലും ആധിച്ചരടുകളാൽ കുരുങ്ങിക്കിടപ്പവർ ... സ്വന്തം കുഞ്ഞ് തങ്ങൾക്കു മുൻപേ മരിച്ചു പോകണേയെന്ന ഗതികെട്ട പ്രാർത്ഥനകളിൽ അഭയം തേടുന്നവർ.. ഗ്രീക്ക് മിത്തോളജിയിലെ മഹാവ്യസനങ്ങളുടെ നദിയായ 'അക്കറോൺ ' നദിക്കരയിൽ പകച്ചു നിൽക്കുന്ന കുറേപ്പേരെ ഞാൻ ഓർത്തെടുക്കുന്നു.. അവരെപ്പറ്റി എഴുതാനാവാത്തവിധം സങ്കടഗർത്തങ്ങളിൽ വീണു പിടയുന്നു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

ഡോളറിനെ തൊട്ടാൽ വിവരമറിയും, ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യൽ ഓഡിറ്റ് പരിശോധന

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

അടുത്ത ലേഖനം
Show comments