Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ സിനിമ കണ്ടില്ലെങ്കിലും പേരന്‍പ് എല്ലാവരും കാണണം‘; യാത്രയുടെ സംവിധായകന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

‘എന്റെ സിനിമ കണ്ടില്ലെങ്കിലും പേരന്‍പ് എല്ലാവരും കാണണം‘; യാത്രയുടെ സംവിധായകന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍
ഹൈദരബാദ് , തിങ്കള്‍, 4 ഫെബ്രുവരി 2019 (08:41 IST)
റാം അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍‌പ് സിനിമാ ലോകത്ത് മറ്റൊരു വിസ്‌മയമാകുകയാണ്. പ്രദര്‍പ്പിച്ച ചലച്ചിത്രമേളകളില്‍ നിന്നെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കിയ തിയേറ്ററുകളില്‍ എത്തിയ ചിത്രം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു.

അതിനിടെ പേരന്‍‌പിനെയും മമ്മൂട്ടിയേയും പ്രശംസിച്ച് മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യുടെ സംവിധായകന്‍ മഹി വി രാഘവ് രംഗത്തെത്തി.

തന്റെ ചിത്രമായ യാത്ര കണ്ടില്ലെങ്കില്‍ പോലും എല്ലാവരും പേരന്‍പ് കാണണമെന്നാണ് മഹി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി. സംവിധായകന്‍ റാമിനെയും അദ്ദേഹം പ്രശംസിച്ചു.

മഹിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു കഥാപാത്രമായി മാറാനും രൂപാന്തരപ്പെടാനും മമ്മൂട്ടി സാറിനുള്ള കഴിവാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. യാത്രയില്‍ വൈഎസ്ആര്‍ ആയി അദ്ദേഹത്തെ കാണാനും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനുമുള്ള ഭാഗ്യം ലഭിച്ചു. പേരന്‍പ് കണ്ടു. മുന്‍പ് അദ്ദേഹം അവതരിപ്പിച്ച ഏതെങ്കിലുമൊരു കഥാപാത്രവുമായി യാതൊരു വിധത്തിലും സാമ്യം തോന്നുന്നതായിരുന്നില്ല പേരന്‍പിലെ കഥാപാത്രം, അവരുടെ നിഴലുകള്‍ പോലുമുണ്ടായിരുന്നില്ല.
അമുദന്‍ (പേരന്‍പ്)
ദേവ (ദളപതി)
ഭാസ്‌കര പട്ടേല്‍ (വിധേയന്‍)
സ്‌കൂള്‍ ടീച്ചര്‍ (തനിയാവര്‍ത്തനം)
പാപ്പ, അമുദന്‍, വിജി, മീര… എന്തിന് ആ മഞ്ഞിനും പൂച്ചക്കും വരെ എന്തെങ്കിലുമൊക്കെ എന്നോട് പറയാനുണ്ടായിരുന്നു. കഥപറഞ്ഞ റാമിനെ വണങ്ങുന്നു. കൂടുതല്‍ വാക്കുകള്‍ പറയാനില്ല, എനിക്കിങ്ങനെ കഥ പറയാനാകില്ലല്ലോ എന്ന അസൂയ മാത്രമേ ഉള്ളൂ. യാത്ര കാണണമെന്ന് ഞാന്‍ പ്രേക്ഷകരോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പേരന്‍പ് കാണണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്’. മഹി വി രാഘവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകളുടെ കല്യാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന് ലത രജനികാന്ത്; പ്രതികരിക്കാതെ അധികൃതര്‍