Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോപി സുന്ദറും ദീപക് ദേവും തമ്മിലുള്ളത് വെറും ഈഗോ പ്രശ്നമോ?

ഗോപി സുന്ദറിന്റെ പിന്തുണയിൽ ആത്മാർത്ഥത ഇല്ലെന്നാണ് ദീപക് ദേവ് ആരോപിക്കുന്നത്.

Deepak Dev

നിഹാരിക കെ.എസ്

, ശനി, 6 സെപ്‌റ്റംബര്‍ 2025 (11:37 IST)
എമ്പുരാൻ വിഷയത്തിൽ സംഗീത സംവിധായകൻ ദീപക് ദേവിനെ ഗോപി സുന്ദർ പിന്തുണച്ചിരുന്നു. തന്നെ പിന്തുണച്ച ഗോപി സുന്ദറിന് മാറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നിരിക്കാം എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഗോപി സുന്ദറിന്റെ പിന്തുണയിൽ ആത്മാർത്ഥത ഇല്ലെന്നാണ് ദീപക് ദേവ് ആരോപിക്കുന്നത്.
 
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാന് ദീപക് ദേവ് തയാറാക്കിയ തീം മ്യൂസിക്കുകൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലായെന്ന് റിലീസ് സമയം വിവാദമുയർന്നിരുന്ന പശ്ചാത്തലത്തിൽ ദീപക് ദേവിനെ പിന്തുണച്ചു കൊണ്ട് ഗോപി സുന്ദർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗോപി സുന്ദറിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത് കൊണ്ട ദീപക് ദേവ് പ്രതികരിക്കുകയായിരുന്നു.
 
 “എന്നെ സപ്പോർട്ട് ചെയ്യാനായിരുന്നുവെങ്കിൽ എന്നെ വിളിച്ചല്ലേ അത് ചെയ്യേണ്ടത്? അദ്ദേഹം എന്നെ ഇന്നേ വരെ വിളിച്ചിട്ടില്ല. അത് ഒരു പിന്തുണയായി ഞാൻ എടുക്കുന്നുമില്ല, അദ്ദേഹത്തിന്റെ പോസ്റ്റ് ഞാൻ കണ്ടു അതിൽ എമ്പുരാന്റെ മ്യൂസിക്കിനെ പറ്റി ആരാധകർക്ക് രണ്ട് അഭിപ്രായമുള്ളപ്പോൾ അദ്ദേഹം മോഹൻലാലിന് വേണ്ടി ചെയ്ത തീം മ്യൂസിക്ക് ഇട്ടിട്ട്, ‘എമ്പുരാൻ കണ്ടപ്പോൾ എന്റെ ഈ മ്യൂസിക്ക് ഓർക്കാനിടയായി’ എന്ന് പറയുന്നു. 
 
അപ്പൊ മറുപടിയായി ചിലർ പറഞ്ഞു ഗോപി സുന്ദറായിരുന്നു എമ്പുരാൻ ചെയ്യേണ്ടിയിരുന്നതെന്ന്. അപ്പോൾ അതിനെ അദ്ദേഹം നിഷേധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതുമായിരുന്നു. ഗോപി സുന്ദർ എന്ത് വിറ്റ് കാശാക്കും, ഒരാളുടെ സ്വഭാവം അറിഞ്ഞു കഴിഞ്ഞാൽ അയാളുടെ അടുത്ത് നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ, ഇതും ഇതിനപ്പുറവും ഗോപി സുന്ദർ ചെയ്യും. അതെനിക്കും അറിയാം നാട്ടുകാർക്കും അറിയാം. അത് അദ്ദേഹം തന്നെ മനസിലാക്കികൊടുത്തിട്ടുമുണ്ട്. അതുകൊണ്ട് അതിനോട് പ്രതികരിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു” യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി: കൗതുകങ്ങള്‍, വിശേഷങ്ങള്‍