ബ്രേക്ക് അപ്പിന് ശേഷം ആദ്യമായി ദീപികയും രൺബീർ കപൂറും ഒന്നിക്കുന്നു; ലവ് ആൻഡ് വാർ പറയുന്നത് ട്രയാങ്കിള്‍ ലവ് സ്റ്റോറി

നിഹാരിക കെ.എസ്
ശനി, 5 ഏപ്രില്‍ 2025 (15:53 IST)
ട്രയാങ്കിള്‍ ലവ് സ്റ്റോറി ആയാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. രണ്‍ബിറിനൊപ്പം ഒരു റൊമാന്റിക് സീനില്‍ ദീപിക എത്തുമെന്നും ചുംബനമടക്കമുള്ള സീനുകൾ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
 
എന്നാല്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന് ശേഷം ദീപിക ഇതുവരെ മറ്റ് സിനിമകളൊന്നും സൈന്‍ ചെയ്തിട്ടില്ല. ലവ് ആന്‍ഡ് വാര്‍ സിനിമയില്‍ ദീപിക ഉണ്ടാകുമെന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബ്രേക്കപ്പിന് ശേഷം ദീപികയും രണ്‍ബിറും ഒന്നിക്കുന്ന ചിത്രമാകും ഇത്. അതേസമയം, അടുത്ത വര്‍ഷം മാര്‍ച്ച് 20ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
 
റംസാന്‍, രാം നവമി തുടങ്ങിയ ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ഒരു പ്രധാന അവധിക്കാലത്തോട് അനുബന്ധിച്ചാണ് റിലീസ് എന്നുള്ളത് ഗണ്യമായ ബോക്‌സ് ഓഫീസ് വിജയം മുന്നില്‍ കണ്ടുകൊണ്ടാണ്. സംവിധായകന്റെ ഒടുവിലത്തെ ചിത്രമായ ‘ഗംഗുബായ് കത്യാവാഡി’യില്‍ ആലിയയാണ് പ്രധാന വേഷത്തിലെത്തിയത്. ആദ്യമായാണ് ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments