Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാപ്പരാസികൾക്ക് ഫ്‌ളൈയിങ് കിസ് നൽകി രാഹ, ചമ്മലോടെ ആലിയ; കുഞ്ഞുടുപ്പിന്‍റെ വിലകേട്ട് ഞെട്ടി ആരാധകര്‍ (വീഡിയോ)

പാപ്പരാസികളുടെ മനം നിറഞ്ഞു, കാരണം രാഹ!

പാപ്പരാസികൾക്ക് ഫ്‌ളൈയിങ് കിസ് നൽകി രാഹ, ചമ്മലോടെ ആലിയ; കുഞ്ഞുടുപ്പിന്‍റെ വിലകേട്ട് ഞെട്ടി ആരാധകര്‍ (വീഡിയോ)

നിഹാരിക കെ.എസ്

, ശനി, 28 ഡിസം‌ബര്‍ 2024 (09:05 IST)
ബോളിവുഡ് താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.
ഇവർക്കൊരു മകളാണുള്ളത്, രാഹ. രാഹയെന്ന കൊച്ചുമിടുക്കിയാണ് സോഷ്യൽ മീഡിയയിലെ താരം. ക്രിസ്മസ് ദിനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ രാഹയുടെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോൾ എയർപോർട്ടിൽ വെച്ചുള്ള വീഡിയോ ആണ് വൈറലാകുന്നത്. പാപ്പരാസികളോട് കൈകൾ വീശിയും ഫ്‌ളൈയിങ് കിസ് നൽകിയും രാഹ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.  
 
കപൂര്‍ കുടുംബത്തിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ആലിയയും രണ്‍ബീറും മകള്‍ രാഹയുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. 'ഹായ് മെറി ക്രിസ്മസ്' എന്നുപറഞ്ഞുകൊണ്ട് രാഹ ക്യാമറക്കണ്ണുകള്‍ക്ക് നേരെ കൈവീശി ആശംസ നേരുകയായിരുന്നു. എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ പാപ്പരാസികൾക്ക് രാഹ ഫ്‌ളൈയിങ് കിസ് നൽകുന്നുണ്ട്. ഇത് കണ്ട് ചിരിക്കുന്ന ആലിയയെയും ഗൗരവത്തിൽ നിൽക്കുന്ന രൺബീർ കപൂറിനേയും വീഡിയോയിൽ കാണാം. രാഹയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. 
 
അതേസമയം രാഹ ധരിച്ചിരുന്ന വസ്ത്രവും സൈബറിടത്ത് ചര്‍ച്ചയായി. ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള എഡ്-എ-മമ്മ എന്ന ബ്രാൻഡിന്‍റെ വസ്ത്രമാണോ രാഹ ധരിച്ചിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇക്കാര്യത്തിൽ വ്യക്തതയില്ല. ഏകദേശം 30000 രൂപ വില വരുന്ന കുഞ്ഞുടുപ്പാണ് രാഹ ധരിച്ചതെന്നാണ് റിപ്പോർട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പന് തുടക്കമായി