Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിമൽ പാർക്കിൽ ഒതുങ്ങില്ല, കൊടൂര സംഭവം ലോഡിങ്ങ്, അനിമൽ പ്ലാൻ ചെയ്തത് ട്രിലോജി ആയിട്ടെന്ന് രൺബീർ കപൂർ

Ranbir kapoor

അഭിറാം മനോഹർ

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (14:43 IST)
ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റഡ്ഡി വങ്ക സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു അനിമല്‍. ലൈംഗികതയുടെയും വയലന്‍സിന്റെയും അതിപ്രസരം മൂലം എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നല്‍കിയതെങ്കിലും റിലീസ് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ അനിമലും ഇടം നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്കിലേക്ക് സൂചന നല്‍കികൊണ്ടാണ് അനിമല്‍ അവസാനിച്ചത്. അതിനാല്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്.
 
 രണ്ടാം ഭാഗമായ അനിമല്‍ പാര്‍ക്കില്‍ നായകനായും വില്ലനായും രണ്‍ബീര്‍ കപൂറാണ് എത്തുന്നത്. വയലന്‍സിന് ഒട്ടും കുറവില്ലാത്ത സിനിമയാകും രണ്ടാം ഭാഗമെന്ന സൂചന അനിമല്‍ സിനിമയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗവും പ്ലാനിലുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. നിലവില്‍ രാമായണം, വാര്‍ ആന്‍ഡ് ലൗ തുടങ്ങി വമ്പന്‍ സിനിമകളുടെ തിരക്കിലാണ് രണ്‍ബീര്‍. പ്രഭാസുമായുള്ള സിനിമയാണ് സന്ദീപ് റെഡ്ഡി വങ്ക ചെയ്യുന്നത്. ഈ സിനിമകള്‍ക്ക് ശേഷമാകും അനിമല്‍ പാര്‍ക്ക് ചിത്രീകരണം ആരംഭിക്കുകയെന്ന് രണ്‍ബീര്‍ വ്യക്തമാക്കി. സെഡ് ലൈന്‍ ഹോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
 അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങള്‍ 2 പേരും ആദ്യഭാഗം മുതല്‍ ആലോചിക്കുന്നുണ്ട്. രണ്ടാം ഭാഗത്തില്‍ ഒരേസമയം നായകനായും വില്ലനായും അഭിനയിക്കുന്നതില്‍ എക്‌സൈറ്റഡ് ആണ്. 2027ലാകും അനിമല്‍ പാര്‍ക്ക് സംഭവിക്കുക. അതിന് പിന്നാലെ അനിമല്‍ കിംഗ്ഡം കൂടിയുണ്ടാകുമെന്നാണ് രണ്‍ബീര്‍  വ്യക്തമാക്കിയത്. 100 കോടി ബജറ്റില്‍ ഒരുങ്ങിയ അനിമല്‍ 915.53 കോടി രൂപയോളമാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്. അനില്‍ കപൂര്‍,രശ്മിക മന്ദാന, ശക്തി കപൂര്‍,തൃപ്തി ദിമ്രി,ബോബി ഡിയോള്‍ എന്നിവരായിരുന്നു സിനിമയിലെ പറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അല്ലു അര്‍ജുനിലേക്കും രശ്മിക മന്ദാനയിലേക്കും എത്തുന്നതിന് മുന്‍പ് പുഷ്പയെ നിരസിച്ച അഞ്ചുതാരങ്ങള്‍ ഇവരാണ്