ബോളിവുഡിലെ താര സുന്ദരി ദീപിക പദുക്കോൺ എവിടെ പോയാലും താരത്തിന്റെ ഒപ്പം ഒരാൾ ഉണ്ടാകും. വീട്ടുകാരോ കൂട്ടുകാരോ അല്ല. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ ജലാൽ എന്ന് പേരുള്ള ബോഡിഗാർഡ്. 2017 മുതൽ ദീപികയുടെ സുരക്ഷയ്ക്കായി കൂടെയുണ്ട് അദ്ദേഹം. ജലാലിനു വേണ്ടി താരം ചെലവാക്കുന്ന തുക നിസ്സാരമല്ല. സുരക്ഷയുടെ കാര്യം അല്ലേ. അദ്ദേഹത്തിന് വാർഷികവരുമാനമായി ലഭിക്കുന്നത് 80 ലക്ഷം രൂപയാണ്. ഇപ്പോൾ ഒരുകോടിയോളമെത്തി എന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
പ്രശസ്ത ബാഡ്മിൻറൺ താരം പ്രകാശ് പദുക്കോണിൻറെ മകളായ ദീപിക ഡെൻമാർക്കിലും ബാംഗ്ലൂരിലുമായാണ് കുട്ടിക്കാലം ചെലവഴിച്ചത്. 2006ല്‍ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെയാണ് ദീപിക സിനിമയിലെത്തിയത്. ഓം ശാന്തി ഓശാന എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കുകയായിരുന്നു ദീപിക.
ബച്ച്നാ ഏ ഹസീനോ, കോക്ക് ടെയില്‍, ഹൗസ് ഫുൾ, ചെന്നൈ എക്സ്പ്രസ്, പികു, തമാശ, ബാജിറാവു മസ്താനി, പദ്മാവത്, ഛപക് തുടങ്ങിയവയാണ് ദീപികയുടെ ശ്രദ്ധേയമായ സിനിമകൾ.