Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്കയ്ക്ക് പകരമാകാൻ ദീപിക? ബാഹുബലി ബോളിവുഡിൽ എത്തുമോ ?

അനുഷ്കയ്ക്ക് പകരമാകാൻ ദീപിക? ബാഹുബലി ബോളിവുഡിൽ എത്തുമോ ?
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (12:26 IST)
ഇന്ത്യൻ സിനിമയുടെ മുഖമായിട്ടായിരുന്നു ബാഹുബലി റിലീസ് ആയത്. ഇത്രയധികം കാത്തിരുന്ന ഒരു സിനിമ വേറെയില്ലെന്ന് തന്നെ പറയാം. ബാഹുബലിയായി പ്രഭാസും ബല്ലാല ദേവയായി റാണയും ദേവസേനയായി അനുഷ്ക ഷെട്ടിയും പരസ്പരം മത്സരിച്ച് അഭിനയിച്ച എസ്.എസ്.രാജമൗലി ചിത്രമാണിത്. 
 
ബോക്സോഫിസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. ബാഹുബലി ബോളിവുഡിൽ എടുക്കുകയാണെങ്കിൽ ആരൊക്കെയാകും താരങ്ങളെന്ന കരണിന്റെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് രാജമൌലി നൽകിയത്. ഇതാദ്യമായാണ് കോഫി വിത്ത് കരണില്‍ തെന്നിന്ത്യയില്‍ നിന്നും അതിഥികള്‍ എത്തുന്നത്. 
 
ബോളിവുഡ് ഷോയായ കോഫി വിത് കരണിൽ രാജമൗലിയും പ്രഭാസും റാണ ദഗ്ഗുബാട്ടിയും അടങ്ങിയ ബാഹുബലി താരങ്ങൾ എത്തിയപ്പോഴായിരുന്നു സംഭവം. ബാഹുബലിക്കും ബല്ലാല ദേവയ്ക്കും പ്രഭാസിനെയും റാണയെയും അല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിനായി തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നായിരുന്നു രാജമൗലിയുടെ മറുപടി. എന്നാൽ ദേവസേനയായി ദീപിക പദുക്കോണിനെയായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും രാജമൗലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറ് ശതമാനത്തെ നൂറ്റിപ്പത്ത് ആക്കുന്ന ഒരാളേയുള്ളൂ, അത് മമ്മൂക്കയാണ്: സംവിധായകൻ സിദ്ദിഖ് പറയുന്നു