Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ദിലീപേട്ടൻ എന്റെ തോളത്ത് കൈ വെച്ചു, എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി: സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് നവ്യാ നായർ

അന്ന് ദിലീപേട്ടൻ എന്റെ തോളത്ത് കൈ വെച്ചു, എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി: സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് നവ്യാ നായർ

അന്ന് ദിലീപേട്ടൻ എന്റെ തോളത്ത് കൈ വെച്ചു, എന്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി: സിനിമാ സെറ്റിലെ അനുഭവം പങ്കുവെച്ച് നവ്യാ നായർ
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (07:39 IST)
പണ്ട് കാലങ്ങളിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ സിനിമാ ജോഡികളാണ് ദിലീപും നവ്യാ നായരും. പ്രേക്ഷക മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിയുന്ന നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ നടന്‍ ദിലീപുമായുള്ള തന്റെ അനുഭവം തുറന്നു പറയുകയാണ് നടി നവ്യാ നായർ‍.
 
ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് നവ്യ സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇഷ്ടം സിനിമയുടെ ലൊക്കേഷനില്‍ തന്നെയുണ്ടായ ഒരു അനുഭവമാണ്‌നവ്യ ഒരു സ്വകാര്യ മാസികയോട് പറഞ്ഞത്. ദിലീപിനോട് വലിയ ബഹുമാനമുണ്ടെന്ന് നവ്യ പറഞ്ഞു.നവ്യയുടെ വാക്കുകള്‍ ഇങ്ങനെ:
 
'ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്.
 
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു.
 
ദിലീപേട്ടന്‍ പറഞ്ഞു - 'മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്' - ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല' - നവ്യ പറയുന്നു.
 
'ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാന്‍ അവതരിപ്പിച്ച മോണോ ആക്‌ട് അവര്‍ വീഡിയോയിലെടുത്തു.
 
പിന്നീട് അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്‌ട് ചെയ്യുന്നത്'- നവ്യ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് മലയാളികൾ കാത്തിരുന്ന കുഞ്ഞാലി മരയ്ക്കാർ, മമ്മൂട്ടിക്കല്ലാതെ മറ്റാർക്ക് കഴിയും?