Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് മമ്മൂട്ടിയോടൊപ്പം ‘ലളിതം സുന്ദരം’, ഇന്ന് ബിജുമേനോനൊപ്പം ലളിതം സുന്ദരം !

അന്ന് മമ്മൂട്ടിയോടൊപ്പം ‘ലളിതം സുന്ദരം’, ഇന്ന് ബിജുമേനോനൊപ്പം ലളിതം സുന്ദരം !
, ശനി, 11 ഏപ്രില്‍ 2020 (21:50 IST)
കുറച്ചുകാലങ്ങള്‍ കൊണ്ടുതന്നെ മികച്ച നടിയെന്ന് പേരെടുത്ത ദീപ്‌തി സതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ബിജു മേനോന്‍ നായകനാകുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലാണ്. ലോക്‍ഡൌണ്‍ കാരണം ഈ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
 
മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനി എന്ന വളരെ മോഡേണ്‍ ആറ്റിറ്റ്യൂഡുള്ള, ഇന്‍ഡിപെന്‍ഡന്‍ഡായ കഥാപാത്രത്തെയാണ് ദീപ്‌തി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരുടെ സഹോദരനായി എത്തുന്ന അനു മോഹന്‍റെ ഗേള്‍ഫ്രണ്ടാണ് സിനി. വളരെ വ്യത്യസ്‌തമായ വേഷം.
 
യഥാര്‍ത്ഥത്തില്‍ ‘ലളിതം സുന്ദരം’ എന്ന പേര് ദീപ്‌തിക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. കാരണം, മുമ്പ് മമ്മൂട്ടിക്കൊപ്പം ദീപ്‌തി അഭിനയിച്ച ചിത്രത്തിന് ആദ്യം ആലോചിച്ച പേര് ‘ലളിതം സുന്ദരം’ എന്നായിരുന്നു. പിന്നീട് അതിന്‍റെ പേര് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് മാറ്റി.
 
എന്തായാലും ‘ലളിതം സുന്ദരം’ ദീപ്‌തി സതിയുടെ മികച്ച പ്രകടനം സാധ്യമാക്കുന്ന ചിത്രമായിരിക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം ഓഗസ്റ്റില്‍, കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി!