Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടന്‍ രംഗങ്ങളുടെ അതിപ്രസരവുമായി ഡിഗ്രി കോളജിന്റെ ട്രെയിലര്‍; ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്ന് വിമര്‍ശകര്‍

ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളാണ് വിമര്‍ശനവിധേയമായതില്‍ അധികവും.

ചൂടന്‍ രംഗങ്ങളുടെ അതിപ്രസരവുമായി ഡിഗ്രി കോളജിന്റെ ട്രെയിലര്‍; ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്ന് വിമര്‍ശകര്‍
, ശനി, 4 മെയ് 2019 (09:41 IST)
നരസിംഹ നന്ദി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലര്‍ എത്തി. വരുണും ദിവ്യ റാവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് ട്രെയിലറിലെ രംഗങ്ങള്‍ക്ക് ലഭിക്കുന്നത്.
 
ഇരുവരും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളാണ് വിമര്‍ശനവിധേയമായതില്‍ അധികവും. ഇതിനൊക്കെ പുറമെ കടുത്ത വയലന്‍സും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനില്‍ കശ്യപാണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
 
ചിത്രം ജൂണ്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചതെങ്കിലും സെന്‍സറിങ്ങിലെ പ്രതിസന്ധി മൂലം ഇതു വൈകാനാണ് സാധ്യത. സിനിമയ്ക്ക് കണ്ണുമടച്ച് ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നാണ് വിമര്‍ശകരുടെ വാദം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോഹമുന്തിരി വറ്റിയ രാവ്’ - ആടിപ്പാടി സണ്ണി ലിയോൺ