രാജ 100 കോടിയിലേക്ക്; മമ്മൂക്കയെ തലൈവ എന്ന് വിളിച്ച് ഗോപിസുന്ദർ, വീഡിയോ വൈറൽ

100 കോടി ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുന്ന മധുരരാജയുടെ തിയേറ്റർ യാത്രയ്ക്ക് ആവേശം പകർന്ന് ഗോപി സുന്ദറിന്റെ തലൈവ ട്രിബ്യൂട്ട്.

വെള്ളി, 3 മെയ് 2019 (09:46 IST)
മികച്ച പ്രേക്ഷകഭിപ്രായം നേടി മധുരരജ തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. കാത്തിരിപ്പിനും ആകാംക്ഷയ്ക്കുമൊടുവിൽ പുറത്തുവന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വിഷു ചിത്രമായി ഏപ്രിൽ 12 നായിരുന്നു രാജയും സംഘവും പ്രേക്ഷകരെ തേടി‌യെത്തിയത്. ഇപ്പോഴും തിയേറ്ററുകളിൽ വൻ വിജയം നേടി ചിത്രം മുന്നേറുകയാണ്.
 
100 കോടി ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുന്ന മധുരരാജയുടെ തിയേറ്റർ യാത്രയ്ക്ക് ആവേശം പകർന്ന് ഗോപി സുന്ദറിന്റെ തലൈവ ട്രിബ്യൂട്ട്. സിനിമയുടെ തീം സോങ്ങിൽ റാപ്പ് ചേർത്താണ് പുതിയ ഗാനമെത്തുന്നത്. നിരഞ്ജൻ സുരേഷ് ആലപിച്ച ഗാനം ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
 
ചിത്രത്തിലെ ചില രംഗങ്ങൾക്കൊപ്പം സംഗീത സംവിധായകന്റെ സ്റ്റുഡിയോയിലെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് റാപ്പ് വേർഷന്റെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനം ആരാധകർ ആവേശത്തോടെ വരവേറ്റു കഴിഞ്ഞു. 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് മധുരരാജ. പുലിമുരുകന്റെ വിജയത്തിനു ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലങ്കു ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം എന്തുകൊണ്ട് ‘ഉണ്ട’ സ്പെഷ്യൽ ആകുന്നു? ഈ മമ്മൂട്ടി ചിത്രം കാണാനുള്ള 5 കാരണങ്ങൾ