Dhanush: 'പ്രണയനൈരാശ്യമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്ക് എന്ന് പറഞ്ഞു': ധനുഷ്

നിഹാരിക കെ.എസ്
ഞായര്‍, 23 നവം‌ബര്‍ 2025 (13:05 IST)
ധനുഷ് നായകനായെത്തുന്ന ബോളിവുഡ് ചിത്രമാണ് തേരെ ഇഷ്‌ക് മേം.  കൃതി സനോൺ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്, ഈ മാസം 28 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.
 
 ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശങ്കർ എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്.രാഞ്ജന, അത്രേം​ഗി റേ എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ആനന്ദ് എൽ റായ്‌യും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തേരെ ഇഷ്‌ക് മേം. ഇപ്പോഴിതാ ചിത്രത്തിന്റെ ഡൽഹിയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ ധനുഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
 
"ആനന്ദ് എന്നെ ഇത്തരം കഥാപാത്രങ്ങൾക്കാണ് വിളിക്കുന്നത്. എന്നെ എന്തിനാണ് ഇത്തരം വേഷങ്ങൾക്കായി വിളിക്കുന്നതെന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോൾ കൃതിയാണോ ആനന്ദാണോ എന്നെനിക്ക് കൃത്യമായി ഓർമയില്ല, പ്രണയ പരാജയമുള്ള ഒരാളുടെ മുഖമാണ് നിങ്ങൾക്കെന്ന് എന്നോട് പറഞ്ഞു.
 
അന്ന് വീട്ടിലെത്തിയപ്പോൾ കണ്ണാടിയിൽ പോയി എന്റെ മുഖം നോക്കി. ശരിക്കും അങ്ങനെയാണോ എന്നറിയാൻ. ഇതൊരു അഭിനന്ദനമായി ഞാൻ കാണുന്നു".- ധനുഷ് പറഞ്ഞു. 'നിങ്ങൾക്ക് ശരിക്കും ഹൃദയം തകർന്ന ഒരാളുടെ മുഖമാണെ'ന്ന് കൃതി തമാശരൂപേണ ധനുഷിനോട് പറഞ്ഞു. തന്റെ കഥാപാത്രത്തെക്കുറിച്ചും ധനുഷ് പറഞ്ഞു.
 
സത്യസന്ധമായി പറയുകയാണെങ്കിൽ അത് വളരെയധികം വെല്ലുവിളി നിറഞ്ഞ വേഷമായിരുന്നു രാഞ്ജനയിലെ ആയാലും ഇത് ആയാലും.- ധനുഷ് പറഞ്ഞു. രാഞ്ജനയിലെ കുന്ദനെ ചിലപ്പോൾ ഇഷ്ടപ്പെടാൻ കുറച്ച് പാടായിരിക്കും. പക്ഷേ ശങ്കറിനെ പെട്ടെന്ന് ഇഷ്ടപ്പെടും.
 
പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ചാലഞ്ചുകളുണ്ടെന്നും അതേക്കുറിച്ച് തനിക്കിപ്പോൾ കൂടുതലായൊന്നും പറയാൻ കഴിയില്ലെന്നും ധനുഷ് കൂട്ടിച്ചേർത്തു. റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments