Webdunia - Bharat's app for daily news and videos

Install App

സംഭവിക്കില്ലെന്ന് കരുതിയത് സംഭവിക്കുന്നു! അജിത്തിനെ നായകനാക്കി ധനുഷ് ചിത്രം വരുന്നു...

നിഹാരിക കെ.എസ്
വ്യാഴം, 6 മാര്‍ച്ച് 2025 (13:33 IST)
സംവിധായക കുപ്പായം തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച ധനുഷിന്റെ അടുത്ത സംവിധാന സംരംഭത്തിൽ അജിത്ത് നായകനാകുമെന്ന് റിപ്പോർട്ട്.‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ പിക്ചേഴ്സ് തന്നെയാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് ആകും ചിത്രത്തിന് സംഗീതം ഒരുക്കുക എന്നുള്ള റിപ്പോര്‍ട്ടുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
 
അതേസമയം, ഇഡ്‌ലി കടൈയുടെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. നേരത്തെ ഫെബ്രുവരി 6ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അജിത്ത് നായകനായ ‘ഗുഡ് ബാഡ് അഗ്ലി’യുമായി ക്ലാഷ് ഉണ്ടാവാതിരിക്കാന്‍ ചിത്രം മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ ഗുഡ് ബാഡ് അഗ്ലി തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. ഏപ്രില്‍ 10ന് വീണ്ടും റിലീസ് തിയതി പ്രഖ്യാപിച്ചെങ്കിലും ചിത്രം വീണ്ടും നീട്ടി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 
ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നിലാവുക്ക് എന്‍മേല്‍ എന്നടി കോപം’ തിയേറ്ററില്‍ വന്‍ പരാജയമായി മാറിയതിനാലാണ് റിലീസ് നീട്ടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നടന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമാണ് നിലാവുക്ക് എന്‍മേല്‍ എന്നടി കോപം. ഈ സിനിമയും തിയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട്ടേക്ക് ഇനി ഷാഫിയും വേണ്ട; കര്‍ക്കശ നിലപാടുമായി ഡിസിസി

Kerala Weather: ഇന്ന് പൊതുവെ ശാന്തം, മഴ വടക്കോട്ട്

നെഞ്ചില്‍ ഗൈഡ് വയര്‍ മറന്നുവച്ചു; തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറിനെതിരെ കേസെടുത്തു

കഴുത്ത് ഉടലില്‍ നിന്ന് വേര്‍പെട്ടു, കൈകളും കാലുകളും മുറിച്ചുമാറ്റി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലി നല്‍കി

ഓണാവധിയില്‍ മാറ്റമില്ല; സ്‌കൂളുകള്‍ തുറക്കുന്നത് സെപ്റ്റംബര്‍ 8ന്

അടുത്ത ലേഖനം
Show comments