തുനിവ് എന്ന സിനിമയ്ക്ക് ശേഷം നീണ്ട 2 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വന്ന അജിത് കുമാര്‍ സിനിമയായിരുന്നു വിടാമുയര്‍ച്ചി. 200 കോടിയിലേറെ ബജറ്റില്‍ എടുത്ത സിനിമയ്ക്ക് ആഗോളതലത്തില്‍ 136 കോടി രൂപ മാത്രമാണ് സ്വന്തമാക്കിയത്. ബോക്‌സോഫീസില്‍ നിരാശപ്പെടുത്തിയെങ്കിലും നെറ്റ്ഫ്‌ലിക്‌സില്‍ കഴിഞ്ഞ ദിവസം റിലീസായ സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
സിനിമ ഒടിടി റിലീസായി ഒരു ദിവസത്തിനകം ഇന്ത്യയില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍ ആയിരിക്കുകയാണ് അജിത് സിനിമ. കഴിഞ്ഞ ഫെബ്രുവരി 6നായിരുന്നു മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലെത്തിയത്. ഇനീഷ്യല്‍ കളക്ഷന് പുറമെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്കായില്ല. അജിത്തില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മാസ് സീനുകള്‍ ഇല്ലാതിരുന്നതാണ് സിനിമയെ ബാധിച്ചത്. അജിത് നായകനായ സിനിമയില്‍ തൃഷയാണ് നായികയായെത്തിയത്. രജീന കസാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്.