Select Your Language

Notifications

webdunia
webdunia
webdunia
webdunia

106 കോടി കടന്ന് ധനുഷിന്റെ രായന്‍ ! കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്

Raayan Movie Review

കെ ആര്‍ അനൂപ്

, ഞായര്‍, 4 ഓഗസ്റ്റ് 2024 (12:15 IST)
ധനുഷിന്റെ രായന്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു.106 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടി. കേരളത്തിലെ തീയേറ്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.4.20 കോടിയാണ് ഇതുവരെ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് സിനിമ നേടിയത്.
 
ഒരാഴ്ച കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് നേടിയ കളക്ഷന്റെ വിവരങ്ങളാണ് ഇത്.ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും ധനുഷിന്റെ രായനില്‍ അഭിനിയിക്കുന്നു.സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
  എ.ആര്‍. റഹ്‌മാനാണ് സംഗീത സംവിധായകന്‍. ഓം പ്രകാശ് ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നാണ് സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത്. ശ്രേയസ് ശ്രീനിവാസനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ ജോസഫിന്റെ ' മരണമാസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, നിര്‍മിക്കുന്നത് ടൊവിനോ തോമസ്