Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാനില്ല'; വിവാഹത്തെക്കുറിച്ച് മണിക്കുട്ടൻ

Boys in Kerala can't get girls'; Manikuttan on marriage

കെ ആര്‍ അനൂപ്

, ശനി, 3 ഓഗസ്റ്റ് 2024 (20:40 IST)
മലയാള സിനിമയിൽ ഇപ്പോഴും ബാച്ചിലറായി തുടരുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മണിക്കുട്ടൻ. ഇതുവരെ താൻ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ.കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെന്‍സസിലുണ്ടായിരുന്നു, അതിലൊരു ആണ്‍കുട്ടി താനാണ് എന്നാണെന്ന് അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സില്‍ അതിഥിയായി എത്തിയപ്പോൾ നടൻ പറഞ്ഞു.
 
സങ്കല്പത്തിലുള്ള പെൺകുട്ടി എങ്ങനെയായിരിക്കണം എന്നതായിരുന്നു അവതാരകയുടെ ചോദ്യം. ഒരു പെൺകുട്ടി ആയാൽ മതി എന്നതായിരുന്നു മണിക്കുട്ടന്റെ മറുപടി.നല്ല കാര്‍ക്കൂന്തല്‍ വേണമെന്ന് ആഗ്രഹമുണ്ടോയെന്ന മറു ചോദ്യത്തിന് അത്തരത്തിലുള്ള ഒരു മോഹവുമില്ലെന്നും ബോബ് ഹെയറാണെങ്കിലും താന്‍ ഓക്കെയാണ് എന്നാണ് നടൻ പറഞ്ഞത്.
 
 പെൺകുട്ടികൾക്ക് കേരളത്തിൽ ക്ഷാമമുള്ളതായി തോന്നുന്നുണ്ടോ എന്നും നടനോട് ചോദിച്ചു.
 
 പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് മണിക്കുട്ടന്‍ മറുപടിയായി പറഞ്ഞു. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് കഴിഞ്ഞ സെന്‍സസില്‍ പറയുന്നുണ്ടായിരുന്നു.
അതില്‍ ഒരു ആണ്‍കുട്ടി ഞാനാണ് എന്നാണ് നടൻ പറഞ്ഞത്. എവിടെയോ എന്തോ മിസ്റ്റേക്ക് ഉണ്ടന്നായിരുന്നു അവതാരകയുടെ മറുപടി. ഒരു മിസ്റ്റേക്കും തനിക്കില്ലെന്നും വേണമെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്ന് കാണിക്കാം എന്നായിരുന്നു നടൻ പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ മോഹന്‍ലാല്‍ സിനിമ എത്ര കണ്ടാലും മതിയാവില്ല, ഇഷ്ട ചിത്രത്തെക്കുറിച്ച് നടി നിമിഷ സജയന്‍