Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണയും റിലീസ് മാറ്റാന്‍ സാധ്യത,'ധ്രുവനച്ചത്തിരം' കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും

Dhruva Natchathiram  Chiyaan Vikram

കെ ആര്‍ അനൂപ്

, ചൊവ്വ, 21 നവം‌ബര്‍ 2023 (12:12 IST)
ധ്രുവനച്ചത്തിരം സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് ഏഴ് വര്‍ഷത്തോളം നീണ്ടു. പലതവണ റിലീസ് മാറ്റിവെച്ച് ഒടുവില്‍ പ്രദര്‍ശനത്തിന് എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും റിലീസ് മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 24ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍ അതില്‍ മാറ്റം ഉണ്ടാകുമെന്നാണ് പുതിയ വിവരം.  
 റിലീസിന് ഒരാഴ്ച കൂടി ഇല്ലെങ്കിലും വിക്രമോ, ചിത്രത്തിന്റെ മറ്റ് അണിയറക്കാരോ സിനിമയുടെ പ്രമോഷന് വേണ്ടി ഇറങ്ങിയിട്ടില്ലെന്നാണ് സിനിമ ലോകത്തെ ഞെട്ടിക്കുന്നത്.ചിത്രം വീണ്ടും പ്രതിസന്ധിയിലായി എന്നാണ് അതിനിടെ പ്രചരിക്കുന്നത്. വിക്രം ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതുവരെയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയോ പ്രമോഷന്‍ നടത്തുകയോ ചെയ്തിട്ടില്ല. സംവിധായകന്‍ ഗൗതം മേനോന്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുടെ യൂട്യൂബ് ചാനലില്‍ ദിവ്യദര്‍ശനിക്ക് ഒരു അഭിമുഖം നല്‍കിയിരുന്നു. 
 
ഇത്തവണയും സിനിമയുടെ റിലീസ് മാറ്റിവെക്കും എന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചേക്കാം എന്നാണ് തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഈയാഴ്ച തന്നെ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിന്‍ പോളിയുടെ പുതിയ സിനിമ 'ജനഗണമന' സംവിധായകനൊപ്പം,'എന്‍പി 43' അപ്‌ഡേറ്റ് കൈമാറി നിര്‍മാതാവ്