Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏട്ടന്‍ മാത്രം ഹിറ്റടിച്ചാല്‍ പോരാ! വീണ്ടും സംവിധായകനാകാന്‍ ധ്യാന്‍ ശ്രീനിവാസന്‍, വരാനിരിക്കുന്നത് കോമഡി പടം തന്നെ

Dhyan Sreenivasan's next directorial is a comedy love story of a middle-aged man

കെ ആര്‍ അനൂപ്

, വ്യാഴം, 25 ഏപ്രില്‍ 2024 (17:39 IST)
വര്‍ഷങ്ങള്‍ക്കുശേഷം വിജയമായതിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസന്‍ പുതിയ സിനിമ തിരക്കുകളിലേക്ക്. നടന്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രം ഒരുങ്ങുകയാണ്. പ്രണയത്തിനും കോമഡി പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. ഒരു അഭിമുഖത്തിനിടയാണ് താന്‍ എഴുത്തിലേക്കും സംവിധാന രംഗത്തേക്കും തിരിച്ചെത്തുമെന്ന സൂചന ധ്യാന്‍ നല്‍കിയത്. 
 
2019 ല്‍ നിവിന്‍ പോളിയെ നായകനാക്കി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. ഇതിനുശേഷം ഒരു ധ്യാന്‍ പടം വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. 2025 മാര്‍ച്ച് വരെ കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട് നടന്. ഇതിനു ശേഷം പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. 
 
ഒരു മധ്യവയസ്‌കന്റെ കഥയാണ് സിനിമ പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പ്രണയത്തിനും റോളുണ്ട്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തിര 2' വരുന്നു; വിനീത് ശ്രീനിവാസന് പകരം പുതിയ സംവിധായകനോ? സിനിമ വരുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍