Webdunia - Bharat's app for daily news and videos

Install App

ഓട്ടോറിക്ഷക്കാരനായി റോഡിലിറങ്ങാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ! പുത്തന്‍ സിനിമയ്ക്ക് തുടക്കമായി

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (17:25 IST)
ഓട്ടോറിക്ഷ ഡ്രൈവറായി വേഷമിടാന്‍ ധ്യാന്‍ ശ്രീനിവാസന്‍.എ ആര്‍ ബിനുരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ഒഞ്ചിയത്ത് ചിത്രീകരണം ആരംഭിച്ചു.
 
സിനിമ താരങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിന് തുടക്കമായത്.ബിസിനസ് പ്രമുഖന്‍ അരവിന്ദ് വിക്രം സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് ക്ലാപ്പും നല്‍കി. ബിടെക് വരെ പഠിച്ചിട്ടും തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് അച്ഛന്റെ ഓട്ടോറിക്ഷ ഡ്രൈവറായി മാറുന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്.നന്ദന്‍ നാരായണന്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 
ചിത്രത്തില്‍ മാളവികാ മേനോന്‍, വിജയകുമാര്‍, ആനന്ദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജേഷ് കേശവ്, രാജ് കപൂര്‍ (തുറുപ്പുഗുലാന്‍ ഫെയിം), ദിനേശ് പണിക്കര്‍, നാരായണന്‍ നായര്‍, അംബികാ മോഹന്‍ സംവിധായകന്‍ മനു സുധാകര്‍, സോഹന്‍ സീനുലാല്‍, എന്നിവരും വേഷമിടുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ കൈതപ്രം. ഛായാഗ്രഹണം പവി കെ പവന്‍. പിആര്‍ഒ വാഴൂര്‍ ജോസ്, ഫോട്ടോ ഷുക്കു പുളിപ്പറമ്പില്‍.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments