Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫന്റാസ്റ്റിക്, മാര്‍വലസ്....മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ശേഷം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

manjummel boys release date
manjummel boys release
manjummel boys cast
chidambaram s poduval
chidambaram director

കെ ആര്‍ അനൂപ്

, വെള്ളി, 1 മാര്‍ച്ച് 2024 (17:19 IST)
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും തരംഗമായി മാറുന്നു. കമല്‍ഹാസന്‍ സിനിമ കണ്ട് അഭിനന്ദിച്ച ശേഷം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. സൂപ്പര്‍, ഫന്റാസ്റ്റിക്, മാര്‍വലസ് എന്നാണ് അദ്ദേഹം ചിത്രം കണ്ട ശേഷം എഴുതിയത്. ഒപ്പം സിനിമയുടെ മേക്കിങ് മികച്ചതാണെന്നും കാണാതിരിക്കരുത് എന്നും തിയറ്റര്‍ അനുഭവമാണെന്നും കാര്‍ത്തിക് സുബ്ബരാജ് കൂട്ടിച്ചേര്‍ത്തു.  
 
കാഴ്ചക്കാരന് പുതിയൊരു കാഴ്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ ഇതിനോടകം തന്നെ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു.
 
തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ എക്കാലത്തേയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഇതിനോടകം തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടി മുന്നേറുകയാണ്. ഇതോടെ ടോവിനോയുടെ 2018 ന്റെ റെക്കോര്‍ഡ് മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണുകള്‍ നിറഞ്ഞു, ഒന്നും പറയാനായില്ല,ദുരനുഭവത്തെ പറ്റി നവ്യ നായര്‍