Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manjummel Boys: കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സീനാണ് ! കോടികള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ 50 കോടിയിലേറെ കളക്ട് ചെയ്തു കഴിഞ്ഞു

Manjummel Boys, Soubin Shahir, Cinema News, Manjummel Boys Review

രേണുക വേണു

, വെള്ളി, 1 മാര്‍ച്ച് 2024 (16:47 IST)
Manjummel Boys: ബോക്‌സ്ഓഫീസില്‍ മിന്നുന്ന പ്രകടനവുമായി മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നോട്ട്. തുടര്‍ച്ചയായ എട്ടാം ദിവസവും ചിത്രം കേരളത്തില്‍ നിന്ന് രണ്ട് കോടി കളക്ട് ചെയ്തു. റിലീസ് ചെയ്തു എട്ടാം ദിവസമായപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കേരള കളക്ഷന്‍ 24.45 കോടിയായി. ഇന്നത്തെ കളക്ഷന്‍ കൂടിയാകുമ്പോള്‍ കേരള കളക്ഷന്‍ 25 കോടി കടക്കും. 
 
തമിഴ്‌നാട്ടിലും വന്‍ തിരക്കാണ് ചിത്രത്തിനു അുഭവപ്പെടുന്നത്. കേരളത്തില്‍ ഇന്നത്തെ അഡ്വാന്‍സ് ബുക്കിങ് 65 ലക്ഷമാണെങ്കില്‍ തമിഴ്‌നാട്ടിലേക്ക് 60 ലക്ഷമാണ്. തമിഴ്‌നാട്ടില്‍ നാളത്തേക്കുള്ള അഡ്വാന്‍സ് ബുക്കിങ് ഇതിനോടകം 55 ലക്ഷം കടന്നു. 
 
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ 50 കോടിയിലേറെ കളക്ട് ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏഴ് ദിവസം കൊണ്ടാണ് വേള്‍ഡ് വൈഡായി 50 കോടി കളക്ട് ചെയ്തത്. 
 
പറവ ഫിലിംസിന്റെ ബാനറില്‍ ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ക്യാമറ. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചിരിക്കുന്നത്. എറണാകുളത്തെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുള്ള 11 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സംഘം കൊടൈക്കനാലിലേക്ക് ഒരു ഉല്ലാസ യാത്ര പോകുന്നു. രസകരമായ ഈ യാത്രക്കിടയില്‍ മഞ്ഞുമ്മല്‍ സംഘം ഗുണ ഗുഹയില്‍ അകപ്പെടുന്നു. അവിടെ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ പരിശ്രമങ്ങളെ ഉദ്വേഗജനകമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍. നര്‍മ്മത്തിനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'അന്വേഷിപ്പിന്‍ കണ്ടെത്തും'