Webdunia - Bharat's app for daily news and videos

Install App

നയൻതാരയെ പോലെ അമല പോളും മതം മാറിയോ?

നിഹാരിക കെ എസ്
വെള്ളി, 1 നവം‌ബര്‍ 2024 (10:45 IST)
അമലാപോളും ജഗത് ദേശായിയും പ്രണയിച്ചു വിവഹം കഴിച്ചവരാണ്. ഇരുവർക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചിരുന്നു. മകൻ വന്ന ശേഷം ഉള്ള ആദ്യ ദീപാവലി ആണിത്. ഇത്തവണ അമലയും കുടുംബവും ദീപാവലി ആഘോഷിച്ചത് ബാലിയിൽ ആണ്. ആത്മീയ ഇടമായതിനാലാണ് ബാലി തിരഞ്ഞെടുത്തതെന്നാണ് അമല പോൾ പറയുന്നത്. ഒരുപാട് ക്ഷേത്രമുള്ള ഇടമാണ് ബാലി. അമല പോൾ ബാലിയിൽ ദീപാവലി ആഘോഷിച്ചതോടെ മതം മാറിയോ എന്ന ചോദ്യമാണ ആരാധകർ ഉയർത്തുന്നത്.
 
അമല വിവാഹത്തോടെ നയൻതാരയെ പോലെ ഹിന്ദുമത വിശ്വാസത്തിലേക്ക് കടന്നോ എന്നുള്ള ചോദ്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയ ഉയർത്തിയത്. അതിനു കാരണം മറ്റൊന്നുമല്ല അമല നല്ല ഡിവോട്ടി ആയത് തന്നെയാണ്. എൻ്റെ ജന്മദിനം (ഒക്ടോബർ 26), ദീപാവലി, ഞങ്ങളുടെ വിവാഹ നിശ്ചയ വാർഷികം (നവംബർ 4) എന്നിവയെല്ലാം അടുത്തടുത്താണ്, അതിനാൽ എല്ലാം ഒറ്റയടിക്ക് ആഘോഷിക്കാൻ ബാലി അനുയോജ്യമായ സ്ഥലമായി തോന്നി എന്നാണ് കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യയോട് അമല പറഞ്ഞത്. 
 
ബാലിയിലെ കൾച്ചറൽ ആചാരങ്ങൾ സവിശേഷമായതിനാൽ ചില ക്ഷേത്രങ്ങൾ സന്ദർശിക്കാൻ തങ്ങൾ പദ്ധതി ഇടുന്നുണ്ടെന്നും അമല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി പഞ്ചഭൂതങ്ങളെ പൂജിക്കുന്ന ചടങ്ങുകളിൽ അമല പങ്കെടുത്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇതോടെയാണ് അമല പോൾ മതം മാറിയോ എന്ന സംശയം ആരാധകർ ചോദിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി മകനെ കൊലപ്പെടുത്തി; മൃതദേഹം വെട്ടി കഷ്ണങ്ങളാക്കി

എന്തുകൊണ്ടാണ് കിണറുകള്‍ വൃത്താകൃതിയിലുള്ളത്? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments