Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം': ബാലയ്ക്ക് നേരെ പരിഹാസവർഷം

Social media mocking actor bala

നിഹാരിക കെ എസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (16:54 IST)
അടുത്തിടെയാണ് നടൻ ബാല നാലാമതും വിവാഹം കഴിച്ചത്. ദീപാവലി ആഘോഷങ്ങളിലാണ് നടനും ഭാര്യ കോകിലയും ഇപ്പോൾ. വിവാഹിതരായശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ‘തല ദീവാലി’യുടെ ചിത്രങ്ങളും വിഡിയോകളും ബാല ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഞങ്ങളുടെ തല ദീവാലി… എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ബാല വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. 
 
ദീപാവലി മധുരം പങ്കുവയ്ക്കുന്ന സഹോദരി കവിതയും ബാലയുടെ അമ്മയും കോകിലയുമാണ് വിഡിയോയിൽ ഉള്ളത്. ദീവാലി വിശേഷങ്ങൾ പങ്കിട്ട ബാലയ്ക്കും കുടുംബത്തിനും നിരവധി പേർ ദീപാവലി ആശംസകൾ നേർന്നു. എന്നാൽ ആശംസകൾക്കിടയിലും ബാലയെയും കോകിലയെയും പരിഹസിക്കുന്ന രീതിയിലുള്ള ചില കമന്റുകളും എത്തി. അടുത്ത വർഷം പുതിയ മരുമകളോടൊപ്പം ദീപാവലി ആഘോഷിക്കാം. നന്നായി പോയാൽ നിനക്ക് കൊള്ളാം.. അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം! എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്‌സ്ബുക്കിൽ വരുന്നത്.
 
കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടൻ ബാല രജിസ്റ്റർ ചെയ്തിരുന്നില്ല. എലിസബത്തുമായുള്ള ബന്ധം തെറ്റിപ്പിരിഞ്ഞതെങ്ങനെയെന്ന കാര്യത്തിൽ ബാല ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏട്ടൻ ജനിച്ചപ്പോൾ അച്ഛന് ദാരിദ്ര്യവും പട്ടിണിയും, ഞാൻ ജനിച്ച ശേഷം വെച്ചടി വെച്ചടി കയറ്റമായിരുന്നു: ധ്യാൻ