Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടരും സിനിമയുടെ കഥ മോഷ്ടിച്ചത്? ആരോപണം; വക്കീൽ നോട്ടീസ് അയക്കുമെന്ന് സംവിധായകൻ

തന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നും നന്ദ കുമാർ ആരോപിക്കുന്നു.

Thudarum Review, Thudarum Arrival Teaser, Thudarum Mohanlal, Mohanlal in Thudarum, Malayalam Cinema News, Malayalam OTT Releases, Malayalam Cinema Reviews, Parvathy Thiruvothu, Manju Warrier, Malayalam Cinema gossips, Mammootty films, Mohanlal films,

നിഹാരിക കെ.എസ്

, ഞായര്‍, 27 ഏപ്രില്‍ 2025 (10:35 IST)
തുടരും സിനിമയ്ക്കെതിരെ​ ​ഗുരുതര ആരോപണവുമായി സംവിധായകൻ നന്ദ കുമാർ എപി. അജു വർ​ഗീസ് നായകനായെത്തിയ ബ്ലാസ്റ്റേഴ്സ് എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് നന്ദ കുമാർ. തുടരും സിനിമയുടെ മൂല കഥയും കഥാസന്ദർഭവും 2000 ത്തിൽ താനെഴുതിയ രാമൻ എന്ന കഥയുടേതാണെന്നാണ് നന്ദ കുമാറിന്റെ ആരോപണം. 
 
തന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ടെന്നും നന്ദ കുമാർ ആരോപിക്കുന്നു. സിനിമയുടെ കഥാകൃത്ത് അവകാശപ്പെടുന്നത് 12 കൊല്ലം മുൻപ് അയാൾ ഒരു പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഒരാളെ കണ്ടു എന്നും അങ്ങനെ ആണ് കഥ തുടങ്ങിയതെന്നുമാണ്. അതായത് 2013. എന്നാൽ അതിലും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ആണ് ഈ കഥ എഴുതി തുടങ്ങുന്നത് എന്നും നന്ദ കുമാർ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. 
 
അവർ കൊണ്ട് പോയത് 25 വർഷം ആയി എന്റെ മനസ്സിൽ കിടന്നു നീറി എരിഞ്ഞ ഞാൻ സൃഷ്ടിച്ച കഥയും കഥാപാത്രങ്ങളും ആണ്. അത് അങ്ങനെ പെട്ടന്ന് വിട്ടു കൊടുക്കാൻ പറ്റുന്ന ഒന്ന് അല്ല എന്ന് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ നന്ദ കുമാർ കുറിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തുടരും സിനിമയുടെ നിർമാതാവിനും സംവിധായകനും എഴുത്തുകാരൻ കെ ആർ സുനിലിനും മോഹൻലാലിനും വക്കീൽ നോട്ടീസ് അയക്കുമെന്നും നന്ദ കുമാർ കുറിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thudarum Day 2 Box Office: ബോക്‌സ്ഓഫീസില്‍ 'ബെന്‍സ്' താണ്ഡവം; അറിയാലോ മോഹന്‍ലാലാണ് !