Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലാലേട്ടാ... ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു': അഭ്യർത്ഥനയുമായി ജൂഡ് ആന്റണി

റിലീസിന് ശേഷം ഒരു മലയാള ചിത്രം സമീപകാലത്ത് ഇത്രയും ഹൈപ്പ് നേടുന്നത് ആദ്യം ആയിരിക്കും.

Director Jude Antony

നിഹാരിക കെ.എസ്

, ഞായര്‍, 27 ഏപ്രില്‍ 2025 (08:30 IST)
മോഹന്‍ലാല്‍ നായകനായ തരുണ്‍ മൂര്‍ത്തി ചിത്രം തുടരും തിയറ്ററുകളില്‍ വലിയ ഓളം ഉണ്ടാക്കുകയാണ്. മുൻപ് ദൃശ്യം, പുലിമുരുകൻ ഒക്കെ ഉണ്ടാക്കിയത് പോലെയൊരു ഓളം എന്ന് തന്നെ പറയാം. ടിക്കറ്റ് കിട്ടാതെ നിരവധി ആളുകളാണ് തിരികെ പോകുന്നത്. റിലീസിന് ശേഷം ഒരു മലയാള ചിത്രം സമീപകാലത്ത് ഇത്രയും ഹൈപ്പ് നേടുന്നത് ആദ്യം ആയിരിക്കും. 
 
ചിത്രം കണ്ട് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവരില്‍ സാധാരണ പ്രേക്ഷകരും ഒപ്പം സിനിമാ പ്രവര്‍ത്തകരുമുണ്ട്. ഇപ്പോഴിതാ ചിത്രം കണ്ട തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഒപ്പം മോഹന്‍ലാലിനോട് ഒരു അഭ്യര്‍ഥനയും മുന്നോട്ടുവെക്കുന്നുണ്ട് അദ്ദേഹം. സോഷ്യല്‍ മീഡിയയിലൂടെയാണ് ജൂഡിന്‍റെ കുറിപ്പ്.
 
ജൂഡ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
"മോഹൻലാൽ ❤️❤️❤️
തുടരും! !!!
അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. 
ശരിക്കും തരിച്ചിരുന്നുപോയ ചിത്രം
തരുണ്‍ മൂര്‍ത്തി, സഹോദരാ എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍. 
കെ ആര്‍ സുനില്‍ ചേട്ടാ, നിങ്ങള്‍ അനു​ഗ്രഹീതനായ എഴുത്തുകാരനാണ്. 
ജേക്സിന്‍റെ സം​ഗീതം, ഷാജി ചേട്ടന്‍റെ ഛായാ​ഗ്രഹണം, വിഷ്ണുവിന്‍റെ സൗണ്ട് മിക്സ് എല്ലാം സൂപ്പര്‍. 
പ്രകാശ് വര്‍മ്മ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ.
ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരം
രജപുത്ര രഞ്ജിത്തേട്ടനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. 
മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍. 
ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.
കൊതിയാകുന്നു."

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty - Mahesh Narayanan: മമ്മൂട്ടി കൊച്ചിയിലേക്ക്, മേയ് പകുതിയോടെ മഹേഷ് പടത്തില്‍