Select Your Language

Notifications

webdunia
webdunia
webdunia
webdunia

'യാത്ര'യിൽ വൈഎസ്ആറിന്റെ മകനും?- രാഷ്‌ട്രീയത്തിൽ നിന്ന് ജഗൻ മമ്മൂട്ടി ചിത്രത്തിലേക്ക്?

'യാത്ര'യിൽ വൈഎസ്ആറിന്റെ മകനും?- രാഷ്‌ട്രീയത്തിൽ നിന്ന് ജഗൻ മമ്മൂട്ടി ചിത്രത്തിലേക്ക്?
, തിങ്കള്‍, 21 ജനുവരി 2019 (12:29 IST)
ഫെബ്രുവരിയിൽ റിലീസിനെത്തുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന യാത്ര ടോളിവുഡില്‍ ഈ വര്‍ഷത്തെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണ്. സിനിമാ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുമ്പോഴാണ് ചിത്രത്തിന്റെ അണിയറയിൽ നിന്ന് മറ്റൊരു വാർത്ത വന്നിരിക്കുന്നത്.
 
ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി എത്തുന്നത് വൈഎസ്ആറിന്റെ മകൻ തന്നെ ആയിരിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യ, കാര്‍ത്തി, വിജയ് ദേവരകൊണ്ട തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ആയിരുന്നു മമ്മൂട്ടിയുടെ മകന്റെ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്. 
 
എന്നാൽ ഇവരുടെയെല്ലാം പേരുകൾ മാറ്റിക്കൊണ്ടാണ് വൈ എസ് ജഗമോഹൻ റെഡ്ഡി തന്നെ ചിത്രത്തിൽ എത്തും എന്നുള്ള വാർത്തകൾ വന്നിരിക്കുന്നത്. എന്നാൽ രാഷ്‌ട്രീയത്തിൽ നിന്ന് മമ്മൂട്ടി ചിത്രത്തിലേക്ക് ജഗൻ എത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
 
പ്രേക്ഷകരും സിനിമാ പ്രേമികളും രാഷ്‌ട്രീയ നേതാക്കന്മാരും അണികളുമെല്ലാം ഒരുപോലെ ഉറ്റുനോക്കുകയാണ് ജനന്നാഥന്റെ സിനിമാ എൻട്രിക്കായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമിതാ പ്രമോദിന്‍റെ അലക്കാത്ത ഡ്രസ് വേണമെന്ന് യുവാവ്, താന്‍ മാത്രമല്ല എല്ലാ സ്ത്രീകളും തരുമെന്ന് നമിത!