Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 രൂപ കൂലിക്ക് സിമൻറ് ചാക്ക് ചുമന്ന് സൂപ്പർതാരം, കാരണമറിഞ്ഞാൽ ഏവരും അഭിനന്ദിക്കും

Rajkummar Rao

ജോൺസി ഫെലിക്‌സ്

, ചൊവ്വ, 13 ഏപ്രില്‍ 2021 (14:49 IST)
100 രൂപ കൂലിക്ക് സിമൻറ് ചാക്ക് ചുമന്ന് സൂപ്പർതാരം. പ്രമുഖ ബോളിവുഡ് താരം രാജ് കുമാർ റാവു ആണ് ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ഒരു ദിവസം മുഴുവൻ സിമൻറ് ചാക്കുകൾ ചുമന്നത്. ദിവസം അവസാനിച്ചപ്പോൾ 100 രൂപ ആയിരുന്നു പ്രതിഫലം.
 
എന്നാൽ ഇതൊരു സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി രാജ് കുമാർ റാവു ചെയ്‌തതാണ്‌ എന്നത് മനസിലാക്കുമ്പോഴാണ് കഥാപാത്രമാക്കാനുള്ള താരത്തിൻറെ സമർപ്പണത്തിൻറെ ആഴം ബോധ്യമാവുക. അതെ, സിറ്റിലൈറ്റ്സ് എന്ന സിനിമയിലെ സാധാരണക്കാരനായ തൊഴിലാളിയെ അവതരിപ്പിക്കാനായി, ആ കഥാപാത്രത്തിൻറെ രൂപത്തിലേക്കും ഭാവത്തിലേക്കും മാറുന്നതിനായാണ് കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ചെയ്തത്.
 
2014ലായിരുന്നു ഈ സംഭവം. ചിത്രം റിലീസായപ്പോൾ ഏറെ ജനപ്രീതി നേടുകയും രാജ്‌കുമാർ റാവുവിൻറെ കഥാപാത്രം പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തു. ‌ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉഗാധി ആശംസകളുമായി സായി പല്ലവിയുടെ 'വിരാട പര്‍വം' ടീം, പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു !