'ആത്മഹത്യ ചെയ്യാതിരുന്നത് അവളെ ഓർത്ത് മാത്രം’ - ദിലീപ് വെളിപ്പെടുത്തുന്നു

വെള്ളി, 21 ജൂണ്‍ 2019 (11:07 IST)
മലയാള സിനിമയിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു 2017 ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടത്. പ്രതിസ്ഥാനത്ത് ദിലീപ് ആയിരുന്നു. സംഭവത്തിലെ സത്യാവസ്ഥ ഇന്നുവരെ വെളിച്ചത്ത് വന്നിട്ടില്ല. അതിനാൽ തന്നെ, ഇപ്പോഴും കുറ്റവാളിയെന്ന ലേബലിലാണ് സമൂഹം ദിലീപിനെ നോക്കി കാണുന്നത്. 
 
ഈ സംഭവത്തിന്റെ പേരിൽ താൻ അനുഭവിച്ച പ്രശ്നങ്ങൾ തുറന്നു പറഞ്ഞിരുന്നു ദിലീപ് മനോരമയോട്. വളരെ വികാരപരമായാണ് ദിലീപ് സംസാരിച്ചത്. ഒട്ടേറെ ഗോസിപ്പുകൾ കേട്ടിട്ടുണ്ടെങ്കിലും ഇത് പ്രത്യക്ഷത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു കൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത് .
 
ഈ വിവാദങ്ങൾ വളരെ അസ്വസ്ഥനാക്കിയെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു.ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും മകളെ ഓർത്താണ് അതിനു മുതിരാതിരുന്നതെന്നും ദിലീപ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശരണ്യ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭർത്താവ് ബിനു കല്യാണ ആഘോഷങ്ങളിൽ !