‘ഇതെന്റെ രണ്ടാം ജന്മമാണ്’ - നിറകണ്ണുകളോടെ ദിലീപ്

രാമലീല റിലീസ് ചെയ്യുവാന്‍ എനിക്ക് ഭയമായിരുന്നു: ദിലീപ്

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (09:07 IST)
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി തനിക്ക് നല്‍കിയത് ഒരു രണ്ടാം ജന്മമാണെന്ന് നടന്‍ ദിലീപ്. കൊച്ചിയില്‍ നടന്ന രാമലീലയുടെ സക്സസ് സെലെബ്രേഷനില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ടൊമിച്ചന്‍ മുളക്‍പാടം തന്നെ കാണാന്‍ വന്നിരുന്നുവെന്നും സിനിമ റിലീസ് ചെയ്യുന്ന കാര്യം സംസാരിച്ചുവെന്നും ദിലീപ് പറയുന്നു. രാമലീല റിലീസ് ചെയ്യുവാന്‍ നല്ല ഭയമായിരുന്നു ഉണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു.
 
സിനിമയുടെ പകുതി ലാഭം എനിക്ക് തരാമെന്ന് ടോമിച്ചന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. ടോമിച്ചായന്‍ അനുഭവിച്ച ഒരു യാതനയും വേദനയും അത്രത്തോളം ഉണ്ടായിരുന്നു. എന്താകും എന്ന് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍. ഒരു ആപത്ത് ഉണ്ടായ സമയത്ത് എന്റൊപ്പം നിന്ന ജനലക്ഷങ്ങളോട് എന്നും നന്ദിയുണ്ടെന്ന് താരം പറഞ്ഞു.
 
അരുണ്‍ ഗോപി എനിക്ക് തന്നത് ഒരു രണ്ടാം‌ജന്മമാണ്. അപകട സമയത്ത് രണ്ടും കല്‍പ്പിച്ച് കൂടെ നിന്ന ഇരട്ടചങ്കുള്ള ടോമിച്ചായനും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments