ഡി സിനിമാസില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല; ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
ഡി സിനിമാസില്‍ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല; ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
Publish Date: Wed, 11 Apr 2018 (19:31 IST)
Updated Date: Wed, 11 Apr 2018 (19:33 IST)
ചാലക്കുടിയിലെ ഡി സിനിമാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടി ചോദ്യം ചെയ്ത് നടൻ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മതിയായ കാരണമില്ലെന്നും താരം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഡി സിനിമാസ് തിയറ്റർ ഒരേക്കറിലധികം ഭൂമി കൈയേറിയെന്ന പരാതിയിൽ തൃശൂർ വിജിലൻസ് കേസെടുത്തിരുന്നു. ദിലീപ്, മുൻ ജില്ലാ കളക്ടർ എംഎസ് ജയ എന്നിവരെ എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പിഡി ജോസഫ് നൽകിയ പരാതിയിൽ വിജിലൻസ് കോടതിയുടെ വിമർശനത്തത്തുടർന്നാണു നടപടി.