Webdunia - Bharat's app for daily news and videos

Install App

വാളയാർ പരമശിവം ഓൺ ദി വേ; കാവ്യയും ദിലീപും വീണ്ടുമൊന്നിക്കുന്നു ?

ദിലീപിന്റെ നായികയായി കാവ്യ മാധവൻ അഭിനയത്തിലേക്ക് വീണ്ടും ?!

Webdunia
വെള്ളി, 5 ജൂലൈ 2019 (11:18 IST)
ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഒരിടവേളയെടുത്ത നടി കാവ്യ മാധവൻ വീണ്ടും സിനിമാജീവിതത്തിലേക്ക് തിരികെ വരുന്നതായി സൂചന. ദിലീപിന്റെ നായികയായി തന്നെയാകും തിരിച്ച് വരവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
 
ജോഷി സംവിധാനം ചെയ്ത റൺ‌വേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ഇതിൽ നായികയായി കാവ്യ തന്നെ വരുമെന്നാണ് റിപ്പോർട്ടുകൾ. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പുതിയ സിനിമയായ ശുഭരാത്രിയുടെ ഒഫീഷ്യല്‍ ലോഞ്ചിനെത്തിയപ്പോള്‍ ആരാധകര്‍ റണ്‍വേയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് ചോദിച്ചിരുന്നു.
 
വാളയാർ പരമശിവം ഇനി എന്നെത്തുമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ദിലീപിന്റെ മറുപടി. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. സിനിമ ഇറങ്ങുന്നുവെന്നത് താരവും സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതോടെയാണ് കാവ്യയും ചിത്രത്തിലുണ്ടാകുമെന്ന റിപ്പോർട്ടുകൾ വരുന്നത്. 
 
2004 ഏപ്രില്‍ 25നായിരുന്നു റണ്‍വേ റിലീസ് ചെയ്തത്. ജോഷി-ദിലീപ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ദിലീപിനൊപ്പം ഇന്ദ്രജിത്തും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Live Train Running Status: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശൂരിൽ മണ്ണിടിച്ചിൽ, ട്രെയിനുകള്‍ വൈകിയോടുന്നു

അടുത്ത ലേഖനം
Show comments