നടി ആശാ ശരതിനെതിരെ പോലീസില്‍ പരാതി

വ്യാഴം, 4 ജൂലൈ 2019 (17:05 IST)
നടി ആശശരത്തിനെതിരെ പൊലീസിൽ പരാതി. വയനാട് സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്തതുവെന്നാരോപിച്ചാണ് നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 
 
എവിടെ എന്ന സിനിമയുടെ പ്രൊമോഷന്‍ എന്ന പേരില്‍ സംസ്ഥാനത്തെ ഒരു പോലീസ് സ്‌റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് നടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. തന്റെ ഭര്‍ത്താവിനെ കാണാതായെന്നും, വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയക്കണമെന്നും പറഞ്ഞ് ആശാ ശരത് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ ചെയ്ത വീഡിയോ ആണ് പരാതിക്കടിസ്ഥാനം.
 
'എവിടെ' എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണത്തിനായാണ് നടി ഇത്തരത്തില്‍ ഒരു പരസ്യവീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ, പോസ്റ്റ് ചെയ്ത സമയത്ത് സിനിമയുടെ പ്രൊമോഷൻ ആണെന്ന് വ്യക്തമാക്കുന്ന ഒരു തലക്കെട്ടും ഉണ്ടായിരുന്നില്ല. വിഷയം കൈവിട്ട് പോകുമെന്ന് മനസിലായപ്പോഴാണ് ‘എവിടെ മൂവി പ്രൊമോഷൻ’ എന്ന് തലക്കെട്ട് നൽകിയത്. ഇതും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അത് ന്യൂഡെല്‍ഹി 2 തന്നെ? ആരാധകരെ ഞെട്ടിക്കാന്‍ മമ്മൂട്ടി !