Select Your Language

Notifications

webdunia
webdunia
webdunia
Thursday, 24 April 2025
webdunia

ദിലീപിന് കൂട്ട് മം‌മ്ത തന്നെ! - ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു?

പൊട്ടിച്ചിരിപ്പിക്കാൻ ദിലീ- മം‌മ്ത കൂട്ടുകെട്ട് വീണ്ടും!

ദിലീപ്
, വ്യാഴം, 31 മെയ് 2018 (13:59 IST)
ജനപ്രിയ നായകന്‍ ദീലിപും സംവിധായകന്‍ ഷാഫിയും ഒന്നിച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിട്ടുളളത്. കല്യാണരാമനും മേരിക്കുണ്ടൊരു കുഞ്ഞാടും ടു കൺ‌ട്രീസും ഇക്കൂട്ടത്തിൽ പെടും. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ കളക്ഷനായിരുന്നു നേടിയിരുന്നത്. 
 
മം‌മ്തയുടെയും ദിലീപിന്റേയും കൂട്ടുകെട്ട് ഒരുക്കിയ കോമഡികൾ പ്രേക്ഷകർ നിറഞ്ഞകൈയ്യടിയോടെയാണ് ഏറ്റെടുത്തത്. തിയ്യേറ്ററുകളില്‍ വിജയമായി മാറിയ 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. 
 
കോമഡിക്ക് പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ മല്‍സരിച്ചുളള അഭിനയപ്രകടനമായിരുന്നു ദീലിപും മംമ്തയും നടത്തിയിരുന്നത്. നേരത്തേ മൈ ബോസ് എന്ന ചിത്രത്തിലും ഇവരുടെ കോം‌മ്പോ ഹിറ്റായിരുന്നു. അപ്പോൾ ഇതിനൊരു രണ്ടാം ഭാഗം വന്നാൽ അത് പ്രേക്ഷകർ സ്വീകരിക്കുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. 
 
ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും 2 കണ്‍ട്രീസിനു രണ്ടാം ഭാഗമുണ്ടാകുക എന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിന്നൽ‌പിണരായി ഡെറിക്, അബ്രഹാമിന്റെ പശ്ചാത്തല സംഗീതം കിടുക്കും!